വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രസാർ ഭാരതി, ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്-മായി, ധാരണാപത്രത്തിൽ ഒപ്പുവെച്ചു
Posted On:
04 NOV 2020 3:14PM by PIB Thiruvananthpuram
ഒരു സുപ്രധാന ചുവടുവെയ്പ്പിൽ, രാജ്യത്തെ പൊതു പ്രക്ഷേപണ സംവിധാനമായ പ്രസാർഭാരതി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്-മായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം, 51 ഡിറ്റിഎച്ച് വിദ്യാഭ്യാസ ടിവി ചാനലുകൾ, ദൂരദർശൻ സഹ ബ്രാൻഡഡ് ചാനലുകളായി, എല്ലാ ദൂരദർശൻ സൗജന്യ ഡിഷ് പ്രേക്ഷകർക്കും ലഭ്യമാകും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വയംപ്രഭ (22 ചാനലുകൾ), എൻ സി ഇ ആർ ടി യുടെ 1 മുതൽ 12 വരെ ക്ലാസ്സുകൾക്കുള്ള 'ഇ-വിദ്യ' (12 ചാനലുകൾ), ഗുജറാത്ത് ഗവൺമെന്റിന്റെ വന്ദേ ഗുജറാത്ത് (16 ചാനലുകൾ), ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലെ ഡിജിശാല (1 ചാനൽ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗ്രാമീണ, ഉൾനാടൻ മേഖലയിലെ എല്ലാ വീടുകളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിപാടികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നടപടി. ആഴ്ചയിൽ 24 മണിക്കൂറും സൗജന്യമായിട്ടായിരിക്കും ഈ സേവനങ്ങൾ ലഭ്യമാവുക.
***
(Release ID: 1670095)
Visitor Counter : 199