PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 03 NOV 2020 6:04PM by PIB Thiruvananthpuram

തീയതി: 03.11.2020

Released at 1900 Hrs

Coat of arms of India PNG images free download

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

  • ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5.5 ലക്ഷത്തിൽ താഴെ.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത് 58,323 രോഗികൾ.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 38,310 പുതിയ കേസുകൾ.
  • നിലവിൽ ചികിത്സയിൽ കഴിയുന്നവരെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു.
  • ദേശീയ രോഗമുക്തി നിരക്ക് 91.96 ശതമാനത്തിൽ.

 

#Unite2FightCorona

#IndiaFightsCorona

പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ

 

Image

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 5.5 ലക്ഷത്തില്താഴെ.
105 ദിവസത്തിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 38,310 ആയി.
ആകെ രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 70 ലക്ഷം അധികമായി

കോവിഡിനെതിരായ പോരാട്ടത്തില്നിരവധി സുപ്രധാന നാഴികക്കല്ലുകളാണ് ഇന്ത്യ താണ്ടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,000 ല്താഴെപ്പേര്ക്കാണ്. പുതിയ പ്രതിദിനരോഗികള്‍ 15 ആഴ്ചകള്ക്കുശേഷം (105 ദിവസം) 38,310 ആയി. 2020 ജൂലൈ 22 ന് 37,724 പേര്ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.

ചികിത്സയിലുള്ളവരുടെ എണ്ണം 5.5 ലക്ഷത്തില്താഴെയായി. രാജ്യത്തിപ്പോള്ചികിത്സയിലുള്ളത് 5,41,405 പേരാണ്. ആകെ രോഗബാധിതരുടെ 6.55% മാത്രമാണിത്.സമഗ്രപരിശോധന, നിരീക്ഷണം, ട്രാക്കിംഗ്, ഫലപ്രദമായ ചികിത്സ തുടങ്ങിയ നടപടികളുടെ ഭാഗമാണ് ഈ പ്രോത്സാഹനജനകമായ ഫലങ്ങള്‍.

രാജ്യത്തെ കോവിഡ് രോഗമുക്തരുടെ ആകെ എണ്ണം 76 ലക്ഷം (76,03,121) കടന്നു. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള അന്തരം ഇന്ന് 70 ലക്ഷം കടന്ന് 70,61,716 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,323 രോഗികള്രാജ്യത്ത് സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 91.96 ശതമാനമായി ഉയര്ന്നു.

പുതുതായി രോഗമുക്തരായവരില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്പതിനായിരത്തിലധികം പേര്രോഗമുക്തരായി. കര്ണാടകത്തില്‍ 8,000 പേരും

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളം, ഡല്ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 4,000 ത്തിലധികം പേര്ക്കാണ് രോഗബാധ. പശ്ചിമ ബംഗാളില്മൂവായിരത്തിലധികം പേര്ക്കും രോഗബാധ സ്ഥിരീകരിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 490 കോവിഡ് മരണങ്ങള്രേഖപ്പെടുത്തി. ഇതില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 104 മരണങ്ങളാണ് മഹാരാഷ്ട്രയില്റിപ്പോര്ട്ട് ചെയ്തത്.

ഇന്ത്യയുടെ മരണനിരക്ക് 1.49% ആണ്.

 

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669664

മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സകളും എന്ന വിഷയത്തിൻ മേലുള്ള അന്താരാഷ്ട്ര വെബിനാർ 2020 നവംബർ അഞ്ചിന്

മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സാ രീതികളും എന്ന വിഷയത്തിൻ മേൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും വെസ്റ്റേൺ സിഡ്നി സർവകലാശാലയും ചേർന്ന് 2020 നവംബർ അഞ്ചിന് അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇറ്റലി, ജർമനി എന്നീ രാഷ്ട്രങ്ങളിലെ യോഗ-ആയുർവേദ ചികിത്സാ മേഖലയിലെ പ്രമുഖർ വെബ്ബിനാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ-ആയുർവേദ ചികിത്സകളിലെ ശാസ്ത്രീയ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കാൻ വെബ്ബിനാർ വഴിതുറക്കും. ആയുഷ് സഹമന്ത്രി ശ്രീ ശ്രീപദ് യേശോനായിക് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

 

മാനസിക സൗഖ്യം വർദ്ധിപ്പിക്കുന്നതിൽ ആയുർവേദ-യോഗ ചികിത്സ രീതികൾക്കുള്ള സാധ്യതകൾ, അവയുടെ ശാസ്ത്രീയ തെളിവുകൾ എന്നിവ സംബന്ധിച്ച് പൊതുജന അവബോധം വളർത്താനും ഈ മേഖലകളിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴി തുറക്കാനും ചർച്ചകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

2020 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, മികച്ച ലേഖനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ 'മാനസിക ശാരീരിക സൗഖ്യത്തിന് യോഗ' എന്ന ഇ-ബുക്ക് ഉദ്ഘാടനസമ്മേളനത്തിൽ പ്രകാശനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleasePage.aspx?PRID=1669760

 

ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ

ചില പൊതുമേഖലാ ബാങ്കുകൾ അവരുടെ സർവീസ് ചാർജുകൾ കുത്തനെ വർധിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നുണ്ട്. എന്നാൽ 60.04 കോടി അടിസ്ഥാന സേവിങ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകൾക്കും 41.13 കോടി ജൻധൻ അക്കൗണ്ടുകൾക്കുമായി, ആർബിഐ അനുശാസിക്കുന്ന സൗജന്യ സേവനങ്ങൾക്കൊന്നും ഒരു തരത്തിലുമുള്ള സർവീസ് ചാർജും ഈടാക്കുന്നതല്ല.

റെഗുലർ സേവിങ്സ്, കറണ്ട്, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിലും സർവീസ് ചാർജ് വർധിപ്പിച്ചിട്ടില്ല. അതേസമയം 2020 നവംബർ 1 മുതൽ ബാങ്ക് ഓഫ് ബറോഡ, ചില സർവീസ് ചാർജ്കളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് 19 സാഹചര്യം പരിഗണിച്ച് ഈ മാറ്റങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പൊതുമേഖലാ ബാങ്കും സമീപകാലത്ത് സർവീസ് ചാർജ്കളിൽ മാറ്റം വരുത്തിയിട്ടില്ല.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669751

 

പോഷകമൂല്യം ഉയർന്ന അരിയുടെ ഉത്പാദനം, പൊതുവിതരണ സംവിധാനത്തിലൂടെ ഉള്ള വിതരണം എന്നിവ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായി  15 സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1669677

 

 

പുതിയ നേട്ടം സ്വന്തമാക്കി ടെലി ലോ സേവനം. പൊതുസേവന കേന്ദ്രങ്ങളിലൂടെ നിയമ ഉപദേശം നൽകിയത് നാല് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക്

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669756

 

കോവിഡാനന്തര ലോക സമ്പദ് വ്യവസ്ഥയിലെ നേതൃ രാഷ്ട്രമായി ഇന്ത്യ ഉയരുമെന്ന് ഡോ. ജിതേന്ദ്ര സിംഗ്

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669778

 

അമ്പെയ്ത്ത് ടീം സപ്പോർട്ടിംഗ് സ്റ്റാഫിൽ ഒരാൾക്ക് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവച്ചിരുന്ന പരിശീലന ക്യാമ്പ് ഇടവേളക്കുശേഷം പുനരാരംഭിച്ചു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669785

 

 പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന പദ്ധതിയുടെ അവലോകനയോഗം ശ്രീ സദാനന്ദ ഗൗഡയുടെ നേതൃത്വത്തിൽ ചേർന്നു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1669797

 

 

 

FACT CHECK

Image

 

***

 

 

 

 

 

 



(Release ID: 1669859) Visitor Counter : 158