പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജിലന്‍സ്-ആന്റി കറപ്ഷന്‍ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

Posted On: 27 OCT 2020 6:41PM by PIB Thiruvananthpuram

നമസ്‌കാരം

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ.ജിതേന്ദ്ര സിംഗ് ജി, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗങ്ങള്‍, കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാര്‍, സിബിഐ ഓഫീസര്‍മാര്‍, ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രതിനിധികളേ, വിജിലന്‍സ്- ആന്റി കറപ്ഷന്റെ ഈ ദേശീയ സമ്മേളനം സംഘടിപ്പിച്ച സിബിഐ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു.
 

വിജിലന്‍സ് ബോധവല്‍ക്കരണ വാരം ഇന്ന് ആരംഭിക്കുകയാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുന്ന സന്ദര്‍ഭമാണ് ഇത്. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതു കൂടാതെ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെ ശില്പിയുമായിരുന്നു സര്‍ദാര്‍ സാഹിബ്.  രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍, രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുള്ള ഒരു സംവിധാനം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു, അതിന്റെ നയങ്ങളില്‍ ധാര്‍മ്മികതയുമുണ്ട്.  എന്നാല്‍ തുടര്‍ന്നുള്ള ദശകങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി നാം കണ്ടു.  ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍, ഷെല്‍ കമ്പനികളുടെ ശൃംഖല, നികുതി പീഢനം, നികുതി വെട്ടിപ്പ് തുടങ്ങിയവ നിരവധി വര്‍ഷങ്ങളായി ചര്‍ച്ചാ കേന്ദ്രമായിരുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്.

 

സുഹൃത്തുക്കളേ

2014 ല്‍ രാജ്യം ഒരു വലിയ പരിവര്‍ത്തനം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍, നിലവിലുള്ള അന്തരീക്ഷത്തില്‍ മാറ്റം വരുത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടു മൂന്ന് ഉത്തരവുകളില്‍ കള്ളപ്പണത്തിനെതിരെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം ഉള്‍പ്പെടുത്തി.  ഈ തീരുമാനം അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിബദ്ധത കാണിച്ചു. കാലങ്ങളായി, അഴിമതിയോട് സഹിഷ്ണുത പുലര്‍ത്തുന്ന സമീപനവുമായാണു രാജ്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.  2014 മുതല്‍ രാജ്യത്തെ ഭരണസംവിധാനങ്ങള്‍, ബാങ്കിംഗ് സംവിധാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, തൊഴില്‍, കൃഷി, മറ്റ് മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ഇന്ന്, ഈ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു സ്വാശ്രയ ഇന്ത്യയുടെ പ്രചാരണം വിജയകരമാക്കുന്നതില്‍ ഇന്ത്യ പൂര്‍ണ്ണമായും ഏര്‍പ്പെട്ടിരിക്കുന്നു.

ലോകത്തെ മുന്‍നിര രാജ്യങ്ങളിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

 

പക്ഷേ, സുഹൃത്തുക്കളേ, നമ്മുടെ കൈവശമുള്ള ഭരണ സംവിധാനങ്ങള്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതും പൊതുജനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ സംവിധാനങ്ങളുടെയെല്ലാം ഏറ്റവും വലിയ ശത്രു അഴിമതിയാണ്.  ഒരു വശത്ത് അഴിമതി രാജ്യത്തിന്റെ വികസനത്തെ വേദനിപ്പിക്കുന്നു, അതേസമയം അഴിമതി സാമൂഹിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.  ഏറ്റവും പ്രധാനമായി, അഴിമതി രാജ്യത്തിന്റെ വ്യവസ്ഥിതിയില്‍ ഒരാള്‍ സ്ഥാപിക്കുന്ന വിശ്വാസത്തെയും സ്വത്വബോധത്തെയും ബാധിക്കുന്നു.  അതിനാല്‍, അഴിമതിക്കെതിരെ പോരാടുന്നത് ഒരു ഏജന്‍സിയുടെയോ സ്ഥാപനത്തിന്റെയോ ഉത്തരവാദിത്തം മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ്.

 

സുഹൃത്തുക്കളേ,

സിബിഐക്ക് പുറമെ മറ്റ് ഏജന്‍സികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 'സതാര്‍ക്ക് ഭാരത്, സമൃദ്ധ ഭാരത്' പ്രചാരണ പരിപാടിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മിക്കവാറും എല്ലാ ഏജന്‍സികളും ഈ മുൂന്നു ദിവസം ഒരൊറ്റ വേദിയില്‍ ഉണ്ടായിരിക്കും. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ശൃംഖല, കള്ളപ്പണം വെളുപ്പിക്കല്‍, അല്ലെങ്കില്‍ ഭീകരത, തീവ്രവാദ ധനസഹായം എന്നിവയൊക്കെയാണെങ്കിലും ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പലപ്പോഴും കണ്ടിട്ടുണ്ട്.  അതിനാല്‍, വ്യവസ്ഥാപരമായ പരിശോധനകള്‍, ഫലപ്രദമായ ഓഡിറ്റുകള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, അഴിമതിക്കെതിരായ പരിശീലനം എന്നിവ സമഗ്രമായ സമീപനത്തിലൂടെ ചെയ്യേണ്ടതുണ്ട്.  എല്ലാ ഏജന്‍സികള്‍ക്കും ഇടയില്‍ ഒരു ഏകതയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.
 

സുഹൃത്തുക്കളേ,

ദാരിദ്ര്യത്തിനെതിരെ പോരാടുന്ന നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് അഴിമതിക്ക് സ്ഥാനമില്ലെന്ന് 2016 ലെ വിജിലന്‍സ് ബോധവല്‍ക്കരണ പരിപാടിയില്‍ ഞാന്‍ പറഞ്ഞിരുന്നു. പതിറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ദരിദ്രര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചില്ലെന്ന് നിങ്ങള്‍ കണ്ടു.  മുമ്പത്തെ അവസ്ഥകള്‍ വ്യത്യസ്തമായിരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുന്നത് നേരിട്ടുള്ള കൈമാറ്റം (ഡിബിടി) വഴി ആനുകൂല്യങ്ങള്‍ 100% ദരിദ്രരിലേക്ക് നേരിട്ട് എത്തിച്ചേരുന്നു; ഫണ്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നു. ഡിബിടി മാത്രം കാരണം, ഒരു ലക്ഷം 70 ആയിരം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് തടഞ്ഞു.  ഇന്ന്, രാജ്യത്തെ സ്ഥാപനങ്ങളില്‍ സാധാരണക്കാരുടെ വിശ്വാസം വീണ്ടും വര്‍ദ്ധിച്ചതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.
 

സുഹൃത്തുക്കളേ,

ഒരു സര്‍ക്കാരും സമ്മര്‍ദത്തിലാകരത് എന്നും പിഴവുകള്‍ സംഭവിക്കരുത് എന്നും ഉറപ്പാക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് വലിയതോതില്‍ ഊന്നല്‍ ഉണ്ട്.  ആവശ്യമുള്ളിടത്തോളം മാത്രമേ ഗവണ്‍മെന്റ് കൂടെയുണ്ടായിരിക്കേണ്ടതുള്ളു. അതിനാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ 1500 ലധികം നിയമങ്ങള്‍ നിര്‍ത്തലാക്കുകയും വിവിധ നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കുകയും ചെയ്തു.  പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, വെള്ളക്കരം, വൈദ്യുതി ബില്‍, ബാങ്കുകളില്‍ നിന്നുള്ള വായ്പ, പാസ്പോര്‍ട്ടോ ലൈസന്‍സോ ലഭിക്കല്‍, ഏതെങ്കിലും തരത്തിലുള്ള ഗവണ്‍മെന്റ് സഹായം, സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കുക; ഇതൊന്നും ഒരു വ്യക്തി ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അടുത്തു നേരിട്ടു പോയി കൈകാര്യം ചെയ്യേണ്ടതില്ല  ഇപ്പോള്‍ ഇത് ചെയ്യാന്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
 

സുഹൃത്തുക്കളേ,

പിന്നീട് അഴുക്ക് വൃത്തിയാക്കുന്നതിനുപകരം, ആദ്യം വൃത്തികെട്ടവയാക്കാതിരിക്കുന്നതാണ് നല്ലത്. ശിക്ഷാ ജാഗ്രതയേക്കാള്‍ പ്രതിരോധ ജാഗ്രതയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അഴിമതി തഴച്ചുവളരുന്ന സാഹചര്യങ്ങളെ ആക്രമിക്കേണ്ടത് ആവശ്യമാണ്.  ഒരുകാലത്ത് സ്ഥലംമാറ്റങ്ങളുടെയും നിയമനങ്ങളുടെയും കളി ഉയര്‍ന്ന തലങ്ങളില്‍ കളിച്ചിരുന്നത് എങ്ങനെയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

 

സുഹൃത്തുക്കളേ, സര്‍ക്കാര്‍ പണം കൊള്ളയടിക്കാതെ ശരിയായ രീതികള്‍ ഉപയോഗിച്ച് അത് വളര്‍ത്താന്‍ സഹായിക്കുന്നവരെയും ഭരണകൂട താല്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും പ്രധാനപ്പെട്ട തസ്തികകളിലേക്ക് നിയമിക്കണമെന്ന് കൗടില്യന്‍ പറഞ്ഞിരുന്നു.  എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഒരു വിധത്തില്‍ മറന്നുപോയിരുന്നു. സ്ഥിതിഗതികള്‍ മാറ്റാനുള്ള സന്നദ്ധത ഈ ഗവണ്‍മെന്റ് പ്രകടിപ്പിച്ചു. നിരവധി നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങളിലെ ശുപാര്‍ശകളുടെയും മറ്റ് തരത്തിലുള്ള സമ്മര്‍ദ്ദങ്ങളുടെയും കാലം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി സേവനങ്ങളില്‍, ഡോ. ജിതേന്ദ്ര സിംഗ് സൂചിപ്പിച്ചതുപോലെ, ജോലികള്‍ക്കായുള്ള അഭിമുഖത്തിന്റെ ബാധ്യതയും ഇല്ലാതാക്കി. അതായത്, ഏതെങ്കിലും തരത്തിലുള്ള കളിക്കുള്ള സാധ്യതയും അവസാനിച്ചു.  ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ചതോടെ ബാങ്കുകളിലെ മുതിര്‍ന്ന തസ്തികകളിലേക്കുള്ള നിയമനത്തിലും സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്.
 

സുഹൃത്തുക്കളേ,

രാജ്യത്തെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് നിരവധി നിയമ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്;  നിരവധി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചു. കള്ളപ്പണവും ബിനാമി സ്വത്തുക്കളും തടയുന്നതിന് രാജ്യം കൊണ്ടുവന്ന നിയമങ്ങള്‍, സ്വീകരിച്ച നടപടികള്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് മുമ്പാകെ മാതൃകകളായി. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അഴിമതിക്കാര്‍ക്കെതിരായ നടപടികള്‍ വളരെയധികം സുഗമമാക്കി. മുഖം നോക്കാതെ നികുതി വിലയിരുത്തല്‍ സംവിധാനം നടപ്പിലാക്കിയ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. അഴിമതി തടയാന്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യയും ഉള്‍പ്പെടുന്നു.
 

സുഹൃത്തുക്കളേ,

ഈ ശ്രമങ്ങള്‍ക്കിടയില്‍, അഴിമതിക്കെതിരായ പ്രചാരണം ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരാഴ്ചത്തെ യുദ്ധമല്ലെന്നും നാം ഓര്‍ക്കണം.  ഈ സന്ദര്‍ഭത്തില്‍, ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പിലുള്ള മറ്റൊരു പ്രധാന വെല്ലുവിളിയെക്കുറിച്ച് പറയാന്‍ പോകുന്നു.  ഈ വെല്ലുവിളി കഴിഞ്ഞ ദശകങ്ങളില്‍ ക്രമേണ വളരുകയാണ്, മാത്രമല്ല രാജ്യത്തിന് മുന്നില്‍ ശക്തമായ രൂപം കൈക്കൊള്ളുകയും ചെയ്തു.  ഈ വെല്ലുവിളി ഇതാണ് - അഴിമതിയുടെ പാരമ്പര്യ കൈമാറ്റം. അതായത് അഴിമതി ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുന്നു.
 

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകങ്ങളില്‍ ഒരു തലമുറയ്ക്ക് അഴിമതികള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കാത്തപ്പോള്‍, മറ്റ് തലമുറ കൂടുതല്‍ ശക്തിയോടെ അഴിമതി നടത്തുന്നുവെന്ന് നാം കണ്ടു. തല്‍ഫലമായി, പല സംസ്ഥാനങ്ങളിലും ഇത് രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.  ഒരു തലമുറയില്‍ നിന്ന് തലമുറയിലേക്ക് നീങ്ങുന്ന അഴിമതിയുടെ ഈ പാരമ്പര്യ കൈമാറ്റത്തിന് രാജ്യത്തെ ഒരു തോടു പോലെ പൊള്ളയാക്കാന്‍ കഴിയും.

 

അഴിമതിക്കെതിരായ ഒരൊറ്റ കേസിലെ അയവ് കേവലം ആ കേസില്‍ മാത്രമായി പരിമിതപ്പെടുന്നില്ല, അത് ഒരു ശൃംഖല രൂപപ്പെടുത്തുകയും ഭാവിയിലെ അഴിമതിക്കും കുംഭകോണങ്ങള്‍ക്കും അടിത്തറയിടുകയും ചെയ്യുന്നു.  ഉചിതമായ നടപടി സ്വീകരിക്കാത്തപ്പോള്‍, മാധ്യമങ്ങളും സമൂഹവും കുറ്റകൃത്യത്തെ നിസ്സാരമായി എടുക്കാന്‍ തുടങ്ങുന്നു. ഈ സാഹചര്യം രാജ്യത്തിന്റെ വികസനത്തിന് ഒരു വലിയ തടസ്സമാണു സൃഷ്ടിക്കുന്നത്. ഐശ്യര്യപൂര്‍ണമായ ഇന്ത്യയ്ക്കും സ്വാശ്രയ ഇന്ത്യയ്ക്കും മുന്നിലുള്ള ഏറ്റവും വലിയ തടസ്സമാണിത്.

ഈ സാഹചര്യം മാറ്റാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കമുണ്ട്; കൂടുതല്‍ ഉത്തരവാദിത്തം നിങ്ങളുടേതുമാണ്. ഈ വിഷയം ദേശീയ സമ്മേളനത്തിലും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.  നിങ്ങള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ എത്തിച്ചേരുന്നു, എന്നാല്‍ അഴിമതിക്കെതിരെ കര്‍ശനവും സമയബന്ധിതവുമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അത്തരം ഉദാഹരണങ്ങളും ജനങ്ങളുടെ മുമ്പാകെ വയ്ക്കണം.
 

ഇന്ത്യ അഴിമതിക്കെതിരേ എന്ന പോരാട്ടത്തിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും അഴിമതിയെ പരാജയപ്പെടുത്തുന്നതിനും മുഴുവന്‍ രാജ്യവാസികളോടും ഇന്ന്, ഈ പരിപാടിയിലൂടെ, ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  അങ്ങനെ ചെയ്യുന്നതിലൂടെ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സങ്കല്‍പ്പിച്ച മാതൃകാ ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഉടന്‍ വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.
 

ആരോഗ്യത്തോടെയിരിക്കുകയും സ്വയം പരിപാലിക്കുകയും ചെയ്യുക!

 

***(Release ID: 1669709) Visitor Counter : 17