ധനകാര്യ കമ്മീഷൻ

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കി

Posted On: 30 OCT 2020 2:20PM by PIB Thiruvananthpuram

ശ്രീ എൻ. കെ. സിംഗ് അധ്യക്ഷനായ പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2021-2022 മുതൽ 2025 -2026 വരെയുള്ള റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഇന്ന് പൂർത്തിയാക്കി. റിപ്പോർട്ടിൽ ശ്രീ എൻ കെ സിംഗ്, കമീഷൻ അംഗങ്ങളായ ശ്രീ അജയ് നാരായൺ ഛാ, പ്രൊഫസർ അനൂപ് സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ് എന്നിവർ ഒപ്പുവെച്ചു.

 

റിപ്പോർട്ട്, രാഷ്ട്രപതിക്കു സമർപ്പിക്കാൻ കമ്മീഷൻ സമയം ചോദിച്ചിരുന്നു. 2020 നവംബർ ഒൻപതിന് റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് സമയം അനുവദിച്ചിട്ടുണ്ട്.

 

റിപ്പോർട്ടിന്റെ ഒരു കോപ്പി, കമ്മീഷൻ അടുത്ത മാസം പ്രധാനമന്ത്രിക്കും സമർപ്പിക്കും.

 

ധനകാര്യ കമ്മീഷൻ റിപ്പോർട്ട്, കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തന റിപ്പോർട്ടിനൊപ്പം കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിന്റെ മേശപ്പുറത്ത് സമർപ്പിക്കും.

 

കേന്ദ്ര/സംസ്ഥാന ഗവൺമെന്റ്കൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷന്മാർ, അംഗങ്ങൾ, സമാന മേഖലയിലെ വിദഗ്ധർ, അക്കാദമിക രംഗത്തെ വിദഗ്ധർ എന്നിവരുമായി നിരവധി ചർച്ചകൾ നടത്തിയശേഷമാണ് കമ്മീഷൻ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

 

***



(Release ID: 1668843) Visitor Counter : 219