PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 28 OCT 2020 6:20PM by PIB Thiruvananthpuram

 

 

 

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

തീയതി: 28.10.2020

Released at 1900 Hrs

Coat of arms of India PNG images free download

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
 

ദശലക്ഷം പേരിൽ ഏറ്റവും കുറവ് രോഗബാധിതരും  മരണനിരക്കും ഉള്ള രാഷ്ട്രങ്ങളിൽ ഒന്നായി ഇന്ത്യ തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 10,66,786 പരിശോധനകൾ അടക്കം ആകെ കോവിഡ്  പരിശോധനകളുടെ എണ്ണം 10.5 കോടി കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 43 893 കോവിഡ് കേസുകൾ. 58 439 പേർ രോഗമുക്തി നേടി

 നിലവിൽ ചികിത്സയിൽ കഴിയുന്നത് ആകെ രോഗബാധിതരുടെ 7.64 ശതമാനം പേർ മാത്രം (6,10,803)

ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനി ആറു ലക്ഷം ടെലിഫോൺ കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

 Covid19 നു എതിരായ പ്രതിരോധമരുന്നുകൾ ആവശ്യമായ അളവിലും കുറഞ്ഞ ചെലവിലും കൃത്യസമയത്ത് ഉറപ്പാക്കാൻ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്ത്  കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ

 

#Unite2FightCorona

#IndiaFightsCorona

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

Image

Image

Image

 

ദശലക്ഷത്തില്ഏറ്റവും കുറവു രോഗബാധിതരും മരണവും ഉയര്ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്നായി തുടര്ന്ന് ഇന്ത്യ

ദശലക്ഷത്തില്ഏറ്റവും കുറവു രോഗബാധിതരും മരണവും, ഉയര്ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നു. കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൂട്ടായ പ്രവര്ത്തനങ്ങളിലൂടെയാണ് ഈ സ്ഥിതി തുടരാന്ഇന്ത്യക്കു കഴിയുന്നത്.

ദശലക്ഷത്തിലെ രോഗബാധിതരുടെ ആഗോളതലത്തിലെ കണക്ക് 5,552 ആണെങ്കില്ഇന്ത്യയിലിത് 5,790 ആണ്. യുഎസ്എ, ബ്രസീല്‍, ഫ്രാന്സ്, ബ്രിട്ടണ്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്ഇതിലുമധികമാണ് രോഗബാധിതരുടെ നിരക്ക്.

ഇന്ത്യയില്ദശലക്ഷം പേരില്മരണം 87 ആണ്. ഇത് ആഗോളശരാശരിയായ 148 നെ അപേക്ഷിച്ച് വളരെ കുറവാണ്.

ആകെ നടത്തിയ പരിശോധനകളുടെ കാര്യത്തില്ഇന്ത്യ മികച്ച നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,66,786 ടെസ്റ്റുകള്നടത്തിയപ്പോള്ആകെ പരിശോധനകളുടെ എണ്ണം 10.5 കോടി കവിഞ്ഞു (10,54,87,680).

രാജ്യത്തെ മരണനിരക്ക് നിലവില്‍ 1.5% ആണ്. ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 7.64% മാത്രമാണ് (6,10,803). ആകെ രോഗമുക്തര്‍ 72,59,509.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,893 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരികരിച്ചത്. രോഗമുക്തരായത് 58,439 പേരാണ്.

രോഗമുക്തരായവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്. മഹാരാഷ്ട്ര, കര്ണാടകം, കേരളം എന്നിവിടങ്ങളില്‍ 7,000 ത്തിലേറെപ്പേര്രോഗമുക്തരായി

രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്നിന്നാണ്. ഏറ്റവും കൂടുതല്പുതിയ കേസുകള്റിപ്പോര്ട്ട് ചെയ്യുന്നതില്കേരളം മഹാരാഷ്ട്രയെ മറികടന്നു. രണ്ടിടത്തും ഇപ്പോള്അയ്യായിരത്തിലധികം പുതിയ രോഗബാധിതരുണ്ട്. ഡല്ഹി, പശ്ചിമ ബംഗാള്‍, കര്ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്വര്ധനയുണ്ട്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്രാജ്യത്ത് 508 കോവിഡ് മരണങ്ങള്റിപ്പോര്ട്ട് ചെയ്തു. ഇതില്‍ 79 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 115 മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയില്മുന്നില്‍.

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1668067

 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്സേവനമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്സള്ട്ടേഷനുകള്പൂര്ത്തിയാക്കി

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്സംരംഭമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്സള്ട്ടേഷനുകള്പൂര്ത്തിയാക്കി. അവസാനത്തെ ഒരു ലക്ഷം കണ്സള്ട്ടേഷനുകള്നടത്തിയത് 15 ദിവസത്തിനുള്ളിലാണ്. തമിഴ്നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ഇ സഞ്ജീവനി ഒ.പി.ഡി നടത്തുന്നുണ്ട്.

ചെറിയ പട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്ക്ക് ആരോഗ്യ സേവനങ്ങള്ലഭ്യമാക്കുന്നതിന് ഇ-സഞ്ജീവനി 4000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 20,000 ആരോഗ്യ പ്രവര്ത്തകരാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിലവില്‍, പ്രതിദിനം 8500 ലധികം കണ്സള്ട്ടേഷനുകള്വരെ ഇ സഞ്ജീവനിയിലൂടെ നടത്തുന്നുണ്ട്.

ഇ സഞ്ജീവനിയിലൂടെ ഏറ്റവുമധികം പരിശോധനകള്നടത്തിയ ആദ്യ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് (48081). തമിഴ്നാട് (203286), ഉത്തര്പ്രദേശ് (168553) എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.

കൂടുതൽ വിവരങ്ങൾക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1668071

 

 

Covid19 നു എതിരായ പ്രതിരോധമരുന്നുകൾ ആവശ്യമായ അളവിലും കുറഞ്ഞ ചെലവിലും കൃത്യസമയത്ത് ഉറപ്പാക്കാൻ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്ത്  കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667937

 

 

വിജിലൻസ് &ആന്റി കറപ്ഷൻ എന്ന വിഷയത്തിൽ മേലുള്ള ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667946

 

വിജിലൻസ് & ആന്റി കറപ്ഷൻ എന്ന വിഷയത്തിൻ  മേലുള്ള ദേശീയ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗ ത്തിന്റെ പൂർണ്ണരൂപം

കൂടുതൽ വിവരങ്ങൾക്ക് :

 https://www.pib.gov.in/PressReleseDetail.aspx?PRID=1667904

 

ബയോമെഡിക്കൽ മാലിന്യങ്ങളുടെ കൃത്യമായ സംസ്കരണത്തിനുള്ള ദീർഘകാല പദ്ധതികളുടെ ആവശ്യം വ്യക്തമാക്കി ഡോക്ടർ ഹർഷവർദ്ധൻ

 

കൂടുതൽ വിവരങ്ങൾക്ക് https://www.pib.gov.in/PressReleseDetail.aspx?PRID=1668143

 

FACT CHECK

 

 

https://static.pib.gov.in/WriteReadData/userfiles/image/image008FGQ3.jpg

 



(Release ID: 1668288) Visitor Counter : 174