പ്രധാനമന്ത്രിയുടെ ഓഫീസ്
യു.എസ് സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
Posted On:
27 OCT 2020 5:29PM by PIB Thiruvananthpuram
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍ പോംപിയോ, ഡിഫന്‍സ് സെക്രട്ടറി ഡോ. മാര്‍ക്ക്. ടി. എസ്പര്‍ എന്നിവര്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ആശംസകള്‍ അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 2020 ഫെബ്രുവരിയിലെ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് തിരിച്ചും ആശംസകള്‍ കൈമാറി.
രാവിലെ നടന്ന മൂന്നാമത് ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയും ഉഭയകക്ഷി ചര്‍ച്ചയും ഫലപ്രദം ആയിരുന്നുവെന്ന് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നുo ശക്തിപ്പെടുത്താനുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ താല്‍പര്യവും പരസ്പരം പങ്കു വെക്കുന്ന കാഴ്ചപ്പാടും താല്പര്യങ്ങളും സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും യുഎസ് പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
മൂന്നാമത് 2+2 ചര്‍ച്ച ഫലപ്രദമായി പര്യവസാനിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. അമേരിക്കയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന് ബഹുതല മേഖലകളിലുണ്ടായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ശക്തമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവെക്കപ്പെട്ട മൂല്യങ്ങളും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
***
(Release ID: 1667947)
Visitor Counter : 189
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada