PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 26.10.2020

Posted On: 26 OCT 2020 6:54PM by PIB Thiruvananthpuram

ഇതുവരെ: 

മാര്‍ച്ച് 22 ന് ശേഷം ഇന്ത്യയിലെ മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 500-ല്‍ താഴെ മരണങ്ങള്‍

14 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേര്‍ രോഗമുക്തരായി; പുതുതായി രോഗബാധിതരായത് 45,148 പേരാണ്.

ദേശീയ രോഗമുക്തി നിരക്ക് 90.23% ആണ്.

#Unite2FightCorona
#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

മാര്‍ച്ച് 22 ന് ശേഷം ഇന്ത്യയിലെ മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 500-ല്‍ താഴെ മരണങ്ങള്‍: രാജ്യത്ത് കോവിഡ് മരണനിരക്ക് 1.5 ശതമാനമായി. കൃത്യമായ  നിരീക്ഷണം, രോഗം കണ്ടെത്തല്‍, ഫലപ്രദമായ ചികിത്സ തുടങ്ങിയ നടപടിക്രമങ്ങളാണ് മരണനിരക്കു കുറയ്ക്കാന്‍ കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 500 ല്‍ താഴെ മരണങ്ങള്‍ (480) രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാര്‍ച്ച് 22 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ മരണനിരക്ക്. ഇതു തുടര്‍ച്ചയായി കുറയുകയാണ്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1667546

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)

വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1667616

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിഎം സ്വാനിധി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഈ മാസം 27ന് സംവദിക്കും

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667278

ഗുജറാത്തില്‍ മൂന്ന് പ്രധാനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; കിസാന്‍ സൂര്യോദയ യോജനയ്ക്ക് ശ്രീ മോദി സമാരംഭം കുറിച്ചു.

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667280

ഗുജറാത്തില്‍ മൂന്ന് പ്രധാനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667278

2018-19 ലേക്കുള്ള വാര്‍ഷിക റിട്ടേണും അനുരഞ്ജനപത്രവും  സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667289

ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ട തിയതി വീണ്ടും നീട്ടി

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667281

പാര്‍ശ്വഫലങ്ങളുള്ള കെമിക്കല്‍ സാനിറ്റൈസറുകളില്‍ നിന്നും ആശ്വാസമേകി പുതുതലമുറ സുസ്ഥിര അണുനാശിനികളും സാനിറ്റൈസറുകളും

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667587

യുപി ബറേലിയിലെ 100 കിടക്കകളുളള ഇഎസ്‌ഐസി ആശുപത്രിയുടെ ഭൂമിപൂജ ശ്രീ ഗാംഗ് വാര്‍ നടത്തി

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667591

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിയുടെ കീഴില്‍ പ്രൈസ് മോണിട്ടറിങ്ങ് ആന്‍ഡ് റിസോഴ്‌സ് യൂണിറ്റ് ഗോവയില്‍ ആരംഭിച്ചു

വിശദാംശങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1667274

 

****



(Release ID: 1667650) Visitor Counter : 122