വ്യോമയാന മന്ത്രാലയം
താപ വൈദ്യുത നിലയങ്ങളുടെ പരിശോധനയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ഡ്രോൺ ഉപയോഗിക്കാൻ എൻ ടി പി സി ക്ക് അനുമതി
Posted On:
23 OCT 2020 12:53PM by PIB Thiruvananthpuram
വിദൂര നിയന്ത്രിത എയർക്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് താപവൈദ്യുത നിലയങ്ങളിൽ പരിശോധനയും ഗവേഷണ പ്രവർത്തനങ്ങളും നടത്താൻ എൻ ടി പി സി ക്ക് ഉപാധികളോടെ അനുമതി ലഭിച്ചു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. മധ്യപ്രദേശിലെ വിന്ധ്യാചൽ, ഗദർവര എന്നീ സൂപ്പർ തെർമൽ പവർ സ്റ്റേഷനുകൾ, ചത്തീസ്ഗഡിലെ സിപത് സൂപ്പർ തെർമൽ പവർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിക്കാൻ അനുമതി നൽകിയത്.
എൻ ടി പി സി യുടെ ഈ മൂന്ന് പ്രദേശങ്ങളിലെ ഭൂപ്രദേശത്തിന്റെ മാപ്പിംഗ്, അസംസ്കൃത പദാർഥങ്ങളുടെ വ്യാപ്തി നിർണയം, വ്യോമ നിരീക്ഷണം എന്നിവയാണ് പ്രധാനമായും നടത്തുക. കുറഞ്ഞ ചെലവിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് എൻടിപിസിയെ സഹായിക്കും. അടിസ്ഥാന സൗകര്യ വികസനം, ഖനനം,കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളിൽ വ്യാവസായിക ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഗവൺമെന്റ് ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഉപാധികളോടെ ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി 2020 ഡിസംബർ 31 വരെയോ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം പൂർണ സജ്ജമാകുന്നത് വരെയോ, ഏതാണോ ആദ്യം അതു വരെ ആയിരിക്കും.
(Release ID: 1667082)
Visitor Counter : 203
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada