പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഒക്ടോബര്‍ 24ന് ഗുജറാത്തിലെ മൂന്ന് പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ഗുജറാത്തിലെ കര്‍ഷകര്‍ക്കായി 'കിസാന്‍ സൂര്യോദയ യോജന' ഉദ്ഘാടനം ചെയ്യും.
യു.എന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍നോട് അനുബന്ധിച്ചുള്ള പീഡിയാട്രിക് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്യും.
Posted On:
22 OCT 2020 5:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തില്‍ മൂന്ന് പ്രധാന പദ്ധതികള്‍ ഈ മാസം 24 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ കര്‍ഷകര്‍ക്കായി കിസാന്‍ സൂര്യോദയ യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും. യൂ എന്‍ മെഹത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍നോട് അനുബന്ധിച്ചുള്ള പീഡിയാട്രിക് ഹാര്‍ട്ട് ഹോസ്പിറ്റല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ടെലികാര്‍ഡിയോളജിക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കും. ചടങ്ങില്‍ ഗിര്‍നാറിലെ റോപ് വേയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കര്‍ഷകര്‍ക്ക് ജലസേചനത്തിന് പകല്‍സമയത്ത് വൈദ്യുത വിതരണത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി സമീപകാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് കിസാന്‍ സൂര്യോദയ യോജന. ഈ പദ്ധതിയിലൂടെ രാവിലെ 5 മുതല്‍ വൈകിട്ട് 9 മണിവരെ കര്‍ഷകര്‍ക്ക് വൈദ്യുതി ലഭിക്കും. 2023 ഓടെ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് 3500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പദ്ധതിയുടെ കീഴില്‍ 66 കിലോവാട്ടിന്റെ 234 ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ഉള്‍പ്പെടെ 3490 സര്‍ക്യൂട്ട് കിലോമീറ്റര്‍, 220 കെ വി സബ്‌സ്റ്റേഷനുകള്‍ എന്നിവ സ്ഥാപിക്കും.
ദഹോഡ്, പത്താന്‍, മഹിസാഗര്‍, പഞ്ച്മഹല്‍, ചോട്ടാ ഉദയ്പൂര്‍, ഖേദ, തപി, വത്സഡ്, ആനന്ദ്, ഗിര്‍ സോമ്നാഥ് എന്നീ സ്ഥലങ്ങള്‍ പദ്ധതിയുടെ കീഴില്‍ 2020 -21 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകള്‍ ഘട്ടംഘട്ടമായി 2022-23 ഓടുകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
യു.എന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ചിനോട് ചേര്‍ന്ന് പീടിയാട്രിക് ഹാര്‍ട്ട് ഹോസ്പിറ്റല്‍
യൂ എന്‍ മെഹത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നോട് അനുബന്ധിച്ചുള്ള പീഡിയാട്രിക് ഹാര്‍ട്ട് ഹോസ്പിറ്റല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ടെലി കാര്‍ഡിയോളജി ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഡിയോളജി ആശുപത്രിയായി ഇത് മാറും.ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങളുള്ള ലോകത്തിലെ തന്നെ ഏതാനും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഒന്നായി ഈ സ്ഥാപനം മാറും.
470 കോടി രൂപ ചെലവില്‍ യു.എന്‍ മെഹ്ത്ത ഇന്‍സ്റ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ കിടക്കകളുടെ എണ്ണം 450 നിന്ന് 1251 ആയി വര്‍ദ്ധിക്കും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി കാര്‍ഡിയോളജി വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടും ഇത്തരത്തില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായും ഇത് മാറും.
ഭൂകമ്പത്തെ പ്രതിരോധിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച ഈ കെട്ടിടത്തില്‍ അത്യാധുനിക അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
ഇന്ത്യയിലെ ഓപ്പറേഷന്‍ തിയേറ്ററോട് കൂടിയ ആദ്യ 'അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ഐ.സി.യു ഓണ്‍ വീല്‍സ്' സംവിധാനം ഇവിടെ സജ്ജമാകും. വെന്റിലേറ്ററു കള്‍, ഐ.എ.ബി.പി, ഹീമോഡയാലിസിസ്, ഇ.സി.എം.ഒ സംവിധാനവും ഉണ്ടാകും. 14 ഓപ്പറേഷന്‍ തിയേറ്ററുകളും 7 കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബുകളും ഇവിടെ പ്രവര്‍ത്തനസജ്ജമാകും.
ഗിര്‍നാര്‍ റോപ്പ് വേ
2020 ഒക്ടോബര്‍ 24 ന് പ്രധാനമന്ത്രി ഗിര്‍നാര്‍ റോപ്‌വേ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി ഗുജറാത്ത് ഒരിക്കല്‍ കൂടി ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെടും. പ്രാരംഭഘട്ടത്തില്‍ ഒരു ക്യാബിനില്‍ എട്ട് പേരെ ഉള്‍ക്കൊള്ളാവുന്ന 25- 30 ക്യാബിനുകള്‍ ഉണ്ടാകും. റോപ് വേ വഴി 2.3 കിലോമീറ്റര്‍ ദൂരം 7.5 മിനിറ്റില്‍ സഞ്ചരിക്കാനാവും. സഞ്ചാരികള്‍ക്ക് ഗിര്‍നാര്‍ പര്‍വ്വതത്തിന് ചുറ്റുമുള്ള ഹരിത മനോഹാരിത ആസ്വദിക്കാനുമാവും.
****
(Release ID: 1666845)
Visitor Counter : 199
Read this release in:
Urdu
,
Assamese
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada