പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

Posted On: 21 OCT 2020 4:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.

കോവിഡ്-19 നെതിരായ പോരാട്ടം, അന്താരാഷ്ട്ര മൂല്യ ശ്യംഖലകളുടെ വൈവിധ്യവത്കരണം, സുതാര്യവും വികസനോന്‍മുഖവും നിയമങ്ങളില്‍ അധിഷ്ഠിതവുമായ ആഗോള വ്യാപാര സമ്പ്രദായം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, ലോക വ്യാപാര സംഘടനയുടെ സുപ്രധാനമായ പങ്ക് എന്നിവയടക്കമുള്ള പ്രധാനപ്പെട്ട ആഗോള സംഭവ വികാസകള്‍ ഇരു നേതാക്കളും അവലോകനം ചെയ്തു.

ഈ വിഷയങ്ങളില്‍ പരസ്പരം ബന്ധം പുലര്‍ത്താനും എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വേഗത്തിലാക്കാനും ഇരു നേതാക്കളും സമ്മതിച്ചു.



***



(Release ID: 1666476) Visitor Counter : 179