ധനകാര്യ മന്ത്രാലയം

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് സംബന്ധിച്ച നാലാമത് അവലോകന യോഗത്തിൽ  കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു

Posted On: 19 OCT 2020 1:29PM by PIB Thiruvananthpuram



നടപ്പ് സാമ്പത്തിക വർഷത്തെ  മൂലധനച്ചെലവ് (കാപെക്സ്) അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, പെട്രോളിയം പ്രകൃതി വാതക - കൽക്കരി മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായും 14 കേന്ദ്രപൊതുമേഖലാ  സ്ഥാപനങ്ങളുടെ  മേധാവിമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് വിവിധ കക്ഷികളുമായി ധനമന്ത്രി നടത്തുന്ന യോഗങ്ങളുടെ പരമ്പരയിലെ നാലാമത്തെ യോഗമാണിത്.

2019-20 സാമ്പത്തിക വർഷത്തിൽ,  14 കേന്ദ്ര പൊതുമേഖലാ  സ്ഥാപനങ്ങളുടെ മൂലധനച്ചെലവ്, ലക്ഷ്യമിട്ടിരുന്ന 1,11,672 കോടി മറികടന്ന് 1,16,323 കോടി ആയിട്ടുണ്ട്.

കേന്ദ്ര പൊതുമേഖലാ  സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് സാമ്പത്തിക വളർച്ചയിലെ നിർണായക ഘടകമാണെന്നും, അതിനാൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ മൂലധനച്ചെലവ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ശ്രീമതി.സീതാരാമൻ പറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ  75% മൂലധന ചെലവ് ഉറപ്പുവരുത്തുന്നതിനായി കേന്ദ്രപൊതുമേഖലാ  സ്ഥാപനങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാൻ ധനമന്ത്രി ബന്ധപ്പെട്ട സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

***



(Release ID: 1665863) Visitor Counter : 153