പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ബാലസാഹെബ് വിഖേ പാട്ടീലിന്റെ ആത്മകഥ പുറത്തിറക്കി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പോസ്റ്റഡ് ഓണ്‍: 13 OCT 2020 2:33PM by PIB Thiruvananthpuram

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഉദ്ദവ് താക്കറെ ജി, മുന്‍ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, ശ്രീ രാധാകൃഷ്ണ പാട്ടീല്‍ ജി, സുജയ് വിഖെ പാട്ടീല്‍ ജി, മറ്റ് പൊതു പ്രതിനിധികള്‍, എന്റെ കര്‍ഷക സുഹൃത്തുക്കള്‍!  ഛത്രപതി ശിവാജി മഹാരാജിന് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ധീര പുത്രന്മാരുടെയും പുത്രികളുടെയും നാടായ മഹാരാഷ്ട്രയെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!
 

ഈ പുണ്യസന്ദര്‍ഭത്തിന്റെ ഭാഗമാകാന്‍ എന്നെ ക്ഷണിച്ച രാധാകൃഷ്ണ വിഖെ പാട്ടീല്‍ ജി, അദ്ദേഹത്തിന്റെ കുടുംബം, അഹമ്മദ്നഗറില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍, എല്ലാവര്‍ക്കും നന്ദി. നിങ്ങളെല്ലാവരോടും ഒപ്പം ഞാന്‍ അവിടെ ഉണ്ടായീരിക്കണമെന്ന് തുടക്കത്തില്‍തന്നെ തീരുമാനിച്ചിരുന്നു.  കൊറോണ മഹാമാരി കാരണം, ഇന്ന് ഈ പരിപാടിയില്‍ നമ്മള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കേണ്ടി വന്നിരിക്കുന്നു.
 

സുഹൃത്തുക്കളേ,

ഡോ. ബാലസാഹേബ് വിഖെ പാട്ടീല്‍ ജിയുടെ ആത്മകഥ ഇന്നാണു പുറത്തിറങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ മഹാരാഷ്ട്രയുടെ എല്ലാ ഭാഗങ്ങളിലും കാണാന്‍ കഴിയും. ഡോ. വിത്തല്‍റാവു വിഖെ പാട്ടീല്‍ ജിയുടെ ചുവടുപിടിച്ച് ബാലസഹേബ് വിഖെ പാട്ടീല്‍ മഹാരാഷ്ട്രയുടെ വികസനത്തിനായി സ്വയം അര്‍പ്പിച്ചതെങ്ങനെയെന്ന് ഞാനും വളരെ അടുത്തു കണ്ടു. ഗ്രാമങ്ങളുടെയും ദരിദ്രരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുക, കര്‍ഷകരുടെ ജീവിതം സുഗമമാക്കുക എന്നിവയാണ് വിഖെ പാട്ടീലിന്റെ ജീവിതത്തിന്റെ മുഖ്യധാര.

സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റം വരുത്തുന്നതിനു രാഷ്ട്രീയം എങ്ങനെ മാധ്യമമാക്കാമെന്നും ഗ്രാമങ്ങളുടെയും ദരിദ്രരുടെയും പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും അദ്ദേഹം എപ്പോഴും ഊന്നിപ്പറഞ്ഞു. ബാലസഹേബ് വിഖെ പാട്ടീലിന്റെ ഈ ആശയം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി.  ഇക്കാരണത്താലാണ് ഇന്നും അദ്ദേഹം എല്ലാ പാര്‍ട്ടികളില്‍ നിന്നും വലിയ ബഹുമാനം നേടുന്നത്. ഗ്രാമത്തിലെ ദരിദ്രരുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളും പരിശ്രമങ്ങളും വരും തലമുറകളെ എപ്പോഴും പ്രചോദിപ്പിക്കും.  അതിനാല്‍ ബാലസാഹേബ് വിഖെ പാട്ടീലിന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ പുസ്തകം നമുക്കെല്ലാവര്‍ക്കും വളരെ പ്രധാനമാണ്.
 

സുഹൃത്തുക്കളേ,

ഡോ. ബാലസാഹേബ് വിഖെ പാട്ടീല്‍ ഗ്രാമത്തിന്റെയും ദരിദ്രരുടെയും കൃഷിക്കാരുടെയും വേദനയ്ക്ക് സാക്ഷ്യം വഹിക്കുകയും മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അദ്ദേഹം കര്‍ഷകരെ ഒരുമിച്ച് കൊണ്ടുവന്ന് സഹകരണ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചു. ഒരുകാലത്ത് പരിഭ്രാന്തരായി ജീവിക്കാന്‍ നിര്‍ബന്ധിതമായിരുന്ന പ്രദേശം ഇന്ന് പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സഹകരണ പ്രചാരണം യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.  ഇതിന് ഒരു ജാതിയുമായോ മതവുമായോ യാതൊരു ബന്ധവുമില്ല. ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, എല്ലാവര്‍ക്കുമുള്ള ക്ഷേമത്തിന്റെ പാതയാണ് സഹകരണം. അടല്‍ ജി സര്‍ക്കാരിലെ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല മേഖലകളിലും സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു.
 

സുഹൃത്തുക്കളേ,
 

രാജ്യത്ത് ഗ്രാമീണ വിദ്യാഭ്യാസത്തെക്കുറിച്ച് ആരും സംസാരിക്കാത്തപ്പോള്‍, പ്രവര ഗ്രാമീണ വിദ്യാഭ്യാസ സൊസൈറ്റി വഴി ഗ്രാമങ്ങളിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഗ്രാമങ്ങളിലെ യുവാക്കളുടെ വിദ്യാഭ്യാസ-നൈപുണ്യ വികസനത്തിനും ഈ സൊസൈറ്റിയിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് നന്നായി അറിയാം.  അത്തരമൊരു സാഹചര്യത്തില്‍, ബാലസാഹേബിന്റെ പേര് പ്രവര ഗ്രാമീണ വിദ്യാഭ്യാസ സൊസൈറ്റിയുമായി ബന്ധപ്പെടുത്തുന്നത് ഉചിതമാണ്. കൃഷിയിലും ഗ്രാമങ്ങളിലുമുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു.

 

സുഹൃത്തുക്കളേ,
 

ഈ ചോദ്യം പോലെ മറ്റൊന്നും ബാലസാഹേബ് വിഖെ പാട്ടീലിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. താഴേത്തട്ടില്‍ നിന്നു പതിറ്റാണ്ടുകളോളം നേടിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ വാക്കുകള്‍ പറഞ്ഞത്.  ബാലസാഹേബ് വിഖെ പാട്ടീലിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നത്തെ ചരിത്രപരമായ കാര്‍ഷിക പരിഷ്‌കാരങ്ങളിലാണ്. ഇന്ന്, കൃഷിക്കാരനെ ഒരു കര്‍ഷകന്റെ റോളില്‍ നിന്ന് ഒരു സംരംഭകന്റെ വേഷത്തിലേക്ക് കൊണ്ടുപോകുന്നതിനും അവരെ സംരംഭകത്വത്തിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.  പഞ്ചസാര മഹാരാഷ്ട്രയില്‍ വിപ്ലവം സൃഷ്ടിച്ചു;  പാല്‍ ഗുജറാത്തില്‍ വിപ്ലവം കൊണ്ടുവന്നു, ഗോതമ്പ് പഞ്ചാബില്‍ വിപ്ലവവും പരിവര്‍ത്തനവും കൊണ്ടുവന്നു;  പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും പ്രാദേശിക സംരംഭത്തിന്റെയും ഈ മാതൃക രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും.
 

സുഹൃത്തുക്കളേ,
 

പ്രകൃതിദത്തമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നേരത്തെ കൃഷി ചെയ്തിരുന്നതെന്നു ബാലസാഹേബ് വിഖെ പാട്ടീല്‍ പറയാറുണ്ടായിരുന്നു.  മുന്‍ഗാമികളുടെ അറിവ് നാം സംരക്ഷിക്കണം. കാര്‍ഷിക മേഖലയിലെ പുതിയതും പഴയതുമായ രീതികള്‍ സംയോജിപ്പിക്കുന്നത് വളരെ പ്രധാനമാണ്.  പുതിയതും പഴയതുമായ മാര്‍ഗ്ഗങ്ങളുടെ സംയോജനത്തിന്റെ ഉത്തമ ഉദാഹരണമാണ് കരിമ്പ് വിള.  അഹമ്മദ്നഗര്‍, പൂനെ, പരിസര പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ പ്രധാനമാണ്. കരിമ്പില്‍ നിന്ന് പഞ്ചസാരയും എത്തനോളും വേര്‍തിരിച്ചെടുക്കാന്‍ ഇപ്പോള്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നു.  ഇത്തരത്തിലുള്ള നൂറോളം വ്യവസായങ്ങള്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഉണ്ട്. കൂടാതെ ഡസന്‍ കണക്കിന് പുതിയ വ്യവസായങ്ങള്‍ക്കും ആവശ്യമായ സഹായത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.  പെട്രോളിലെ എത്തനോള്‍ മിശ്രിത ശേഷി വര്‍ദ്ധിക്കുന്നതിനാല്‍, എണ്ണയ്ക്കായി ചെലവഴിക്കുന്ന പണം കര്‍ഷകരുടെ പോക്കറ്റിലേക്ക് തിരിച്ചെത്തും.
 

സുഹൃത്തുക്കളേ,
 

ഡോ. ബാല സാഹിബ് വിഖെ പാട്ടീല്‍ മഹാരാഷ്ട്ര ഗ്രാമങ്ങളിലെ മറ്റൊരു പ്രശ്‌നത്തെക്കുറിച്ചും ആശങ്കാകുലനായിരുന്നു.  കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും ക്ഷാമവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം.  മഹാരാഷ്ട്രയിലെ വാട്ടര്‍ കൗണ്‍സിലുകളിലൂടെ ഈ ദിശയില്‍ ഒരു ബഹുജന പ്രസ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു.  ഇന്ന് നമുക്ക് വളരെയധികം സംതൃപ്തിയോടെ പറയാന്‍ കഴിയും, 2014 ന് ശേഷം, അത്തരം ശ്രമങ്ങള്‍ക്ക് അഭൂതപൂര്‍വമായ ഉത്തേജനം ലഭിക്കുകയും ജലവുമായി ബന്ധപ്പെട്ട പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ കാരണം ദേവേന്ദ്ര ജി സര്‍ക്കാറിന്റെ സ്വത്വം എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സ്ഥാപിക്കുകയും ചെയ്തു.  പ്രധാന്‍മന്ത്രി കൃഷി സിന്‍ചയ് യോജന പ്രകാരം, മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്ന 26 പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു.  ഇതില്‍ ഒമ്പത് പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായി.

 

സുഹൃത്തുക്കളേ,
 

ഗ്രാമങ്ങളുടെ സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ മൈക്രോ ഫിനാന്‍സിന് പ്രത്യേക പങ്കുണ്ട്.  മുദ്ര പോലുള്ള പദ്ധതി ഗ്രാമത്തില്‍ സ്വയം തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു.  രാജ്യത്തെ സ്വാശ്രയ ഗ്രൂപ്പുകളിലെ 7 കോടി സഹോദരിമാര്‍ക്ക് മൂന്ന് ലക്ഷം കോടിയിലധികം വായ്പ നല്‍കിയിട്ടുണ്ട്.  കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കി. നേരത്തെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാതിരുന്ന 2.5 കോടി ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സൗകര്യം നല്‍കുന്നു.
 

സുഹൃത്തുക്കളേ,
 

ഗ്രാമത്തിലും ഗ്രാമവാസികളിലും ദരിദ്രരിലും ആത്മവിശ്വാസം വളര്‍ത്തുന്നുവെങ്കില്‍, സ്വയം നിര്‍ണ്ണയത്തിനുള്ള ദൃഢനിശ്ചയവും ശക്തമാകും.  ഗ്രാമങ്ങളില്‍ സ്വാശ്രയത്വത്തെക്കുറിച്ചുള്ള ഈ വിശ്വാസം വളര്‍ത്താന്‍ ബാലസാഹേബ് വിഖെ പാട്ടീല്‍ ആഗ്രഹിക്കുകയും ജീവിതകാലം മുഴുവന്‍ ഈ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്തു. ഈ ആത്മകഥ വായിക്കുന്ന ആര്‍ക്കും ഒരു പുതിയ ബോധം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ബാലസാഹേബ് വിഖെ പാട്ടീല്‍ ജിയെ വീണ്ടും വണങ്ങുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു!
 

അവസാനിപ്പിക്കുന്നതിനുമുമ്പ്, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ജനങ്ങളോട് വളരെയധികം ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍  ഇപ്പോഴും കൊറോണ ഭീഷണിയിലാണ്.  മഹാരാഷ്ട്രയില്‍, ഇത് കൂടുതല്‍ ആശങ്കാജനകമാണ്, അതിനാല്‍ മാസ്‌ക് ധരിക്കുക, പതിവായി കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ അവഗണിക്കരുത്. നമ്മള്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കേണ്ടതുണ്ട്, ഒരു മരുന്ന് കണ്ടെത്തുന്നതുവരെ അശ്രദ്ധയുണ്ടാകില്ല. ഈ യുദ്ധത്തില്‍ നമ്മള്‍ തീര്‍ച്ചയായും വിജയിക്കും; നമ്മള്‍ ജയിക്കണം;  നമ്മള്‍ ജയിക്കുകതന്നെ ചെയ്യും.
 

ബാലസാഹേബ് ജിയുടെ മുഴുവന്‍ കുടുംബത്തെയും ഞാന്‍ വീണ്ടും വളരെ ആദരം അര്‍പ്പിക്കുന്നു. കാരണം അവരുടെ നാല് തലമുറകള്‍ സാമൂഹ്യ സേവനത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇതൊരു ചെറിയ കാര്യമല്ല, ഓരോ തലമുറയും ഇതിലും കൂടുതല്‍ ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്; കൂടുതല്‍ മികച്ചത് ചെയ്യുന്നു. നമുക്കറിയാം, സാധാരണയായി ചില ഭാവിതലമുറകള്‍ ദുര്‍ബലരാകുന്നു;  രണ്ടാം തലമുറ കുറച്ചുകൂടി ശക്തി കുറഞ്ഞതായിതോന്നുന്നു; മൂന്നാം തലമുറ കൂടുതല്‍ ദുര്‍ബലമാവുകയും ക്രമേണ തകര്‍ച്ചയുണ്ടാകുകയും ചെയ്യുന്നു.  ബാല സാഹിബ് ജിയുടെ മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ തലമുറകളെയെല്ലാം കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അവര്‍ കൂടുതല്‍ ശക്തമായ മൂല്യങ്ങളുമായി പൊതു സേവനത്തില്‍ ഏര്‍പ്പെടുന്നു. അത്തരമൊരു കുടുംബത്തെ അഭിവാദ്യം ചെയ്യാനുള്ള അവസരം കൂടിയാണ് ഈ ദിവസം.

 

നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി!
 

നന്ദി

 

***


( റിലീസ് ഐ.ഡി: 1665606) സന്ദര്‍ശക കൗണ്ടര്‍ : 154