PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 14.10.2020

Posted On: 14 OCT 2020 6:23PM by PIB Thiruvananthpuram

ഇതുവരെ:

·    പരിശോധനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; ആകെടെസ്റ്റുകള്‍9 കോടി എന്ന നേട്ടം മറികടന്നു
·    20 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍സ്ഥിരീകരണ നിരക്ക്‌ദേശീയശരാശരിയേക്കാള്‍കുറവ്
·    ചികിത്സയിലുള്ളവരുടെകുറഞ്ഞ് നിലവില്‍ 8,26,876 ആയി; ചികിത്സയില്‍ കഴിയുന്നത് രാജ്യത്തെ ആകെരോഗബാധിതരുടെ 11.42% മാത്രം.
·    കഴിഞ്ഞ 24 മണിക്കൂറിനിടെരോഗമുക്തരായത് 74,632 പേര്‍; പുതുതായിരോഗംസ്ഥിരീകരിച്ചത് 63,509 പേര്‍ക്ക്
·    സുഖംപ്രാപിച്ചവരുടെ എണ്ണം ഉയര്‍ന്നത് ദേശീയ രോഗമുക്തി നിരക്കുംവര്‍ധിപ്പിച്ചു, നിലവില്‍ 87.05 ശതമാനം
·    ഉത്സവകാലം അടുത്ത പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയമാര്‍ഗനിര്‍ദേശങ്ങള്‍
.

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

പരിശോധനയുടെകാര്യത്തില്‍  പുതിയ നാഴികക്കല്ല്താണ്ടിഇന്ത്യ; 20 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍രോഗസ്ഥിരീകരണ നിരക്ക്‌ദേശീയശരാശരിയേക്കാള്‍കുറവ്

ആകെകോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഒന്‍പത് കോടി എന്ന നാഴികക്കല്ല് പിന്നിട്ട്ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 11,45,015 പരിശോധനകള്‍ ഉള്‍പ്പെടെആകെ പരിശോധനകളുടെഎണ്ണം 9,00,90,122 ആയി. 1112 ഗവണ്‍മെന്റ്‌ലാബുകളും 823 സ്വകാര്യലാബുകളുംഅടക്കം 1935 പരിശോധന ലാബുകളാണ്‌കോവിഡ് പരിശോധനയ്ക്ക്‌രാജ്യത്തുള്ളത്. ഓരോദിവസവും 15 ലക്ഷത്തിലേറെ പരിശോധന ഇവിടെ നടത്താം. പരിശോധന വര്‍ധിച്ചിട്ടുംസ്ഥിരീകരണ നിരക്കുകുറയുകയാണ്. ആകെസ്ഥിരീകരണ നിരക്ക് 8.04% ആണ്. ഇത്തുടര്‍ച്ചയായികുറയുകയാണ്. രാജ്യത്ത്‌രോഗബാധിതരായവരുടെഎണ്ണം ക്രമമായികുറയുകയാണ്. നിലവില്‍ 8,26,876 പേരാണ്‌രോഗബാധിതര്‍. ഇത്ആകെരോഗബാധിതരുടെ 11.42 ശതമാനം മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,632 പേര്‍ രോഗമുക്തരായപ്പോള്‍ 63,509 പേര്‍ക്കാണ് പുതുതായിരോഗംസ്ഥിരീകരിച്ചത്. രോഗമുക്തരുടെഎണ്ണംവര്‍ധിച്ചത്‌രോഗമുക്തി നിരക്ക് 87.05 ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു. ആകെരോഗമുക്തര്‍ 63,01,927 ആണ്. രോഗമുക്തരുംചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 54,75,051. രോഗമുക്തരായവരില്‍ 79 ശതമാനവുംമഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഒഡീഷ, ഡല്‍ഹിഎന്നീ 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേര്‍ക്കാണ്‌രാജ്യത്ത് പുതുതായികോവിഡ്സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍രാജ്യത്ത് 730 കോവിഡ്മരണങ്ങളാണ്‌റിപ്പോര്‍ട്ട്‌ചെയ്തത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1664335


68,825 കോടിരൂപ സമാഹരിക്കാന്‍ ഇരുപത് സംസ്ഥാനങ്ങള്‍ക്ക് അനുമതി
ജിഎസ്ടി നടപ്പാക്കിയതിലൂടെ സംഭവിച്ച കുറവു പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1664054


സ്വിറ്റ്‌സര്‍ലന്‍ഡ്, മാള്‍ട്ട, ബോട്സ്വാന എന്നീരാജ്യങ്ങളുടെ പ്രതിനിധികള്‍അംഗീകാരപത്രംവീഡിയോകോണ്‍ഫറന്‍സിലൂടെ സമര്‍പ്പിച്ചു
രാഷ്ട്രപതി ശ്രീരാംനാഥ്‌കോവിന്ദ്ഇന്ന് (2020 ഒക്ടോബര്‍ 14) സ്വിറ്റ്‌സര്‍ലന്‍ഡ്, മാള്‍ട്ട, ബോട്‌സ്വാന എന്നിവിടങ്ങളില്‍ നിന്നുള്ളഅംബാസഡര്‍മാരുടെയും ഹൈക്കമ്മീഷണര്‍മാരുടെയും അംഗീകാരപത്രംവെര്‍ച്വലായിസ്വീകരിച്ചു. അംഗീകാരപത്രംസമര്‍പ്പിച്ചവര്‍: 1. ഡോ. റാല്‍ഫ്‌ഹെക്‌നര്‍-സ്വിറ്റ്‌സര്‍ലന്‍ഡ് അംബാസഡര്‍, 2. റൂബന്‍ഗൗസി-മാള്‍ട്ട ഹൈക്കമ്മീഷണര്‍, 3. ഗില്‍ബര്‍ട്ട്ഷിമാനെ മംഗോള്‍-ബോട്‌സ്വാന ഹൈക്കമ്മീഷണര്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1664438    


196 ജോഡി ''ഫെസ്റ്റിവല്‍സ്‌പെഷ്യല്‍''സര്‍വീസുകള്‍ക്ക്‌റെയില്‍വേമന്ത്രാലയത്തിന്റെഅംഗീകാരം
ഉത്സവ സീസണിലെതിരക്ക് പരിഹരിക്കാനാണ്ഒക്ടോബര്‍ 20 മുതല്‍ 2020 നവംബര്‍ 30 വരെ 196 ജോഡി (392) ട്രെയിനുകള്‍ക്ക്‌റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി. ട്രെയിനുകളുടെ പട്ടിക ഈ ലിങ്കില്‍: https://pib.gov.in/PressReleseDetail.aspx?PRID=1664071


ഖാരിഫ് വിപണന സീസണ്‍ 2020-21ല്‍ എംഎസ്പി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നെല്ല് സംഭരണംഊര്‍ജിതം
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യയും മറ്റ് ഗവണ്‍മെന്റ് ഏജന്‍സികളും 12.10.2020 വരെ 48.53 എല്‍എംടി നെല്ല്‌സംഭരിച്ചു. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1664069


ഉത്സവകാലം അടുത്ത പശ്ചാത്തലത്തില്‍യാത്രക്കാര്‍ക്ക്മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി റെയില്‍വെസംരക്ഷണ സേന
കൊറോണവൈറസ്‌വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍വാസവും പിഴശിക്ഷയും ലഭിക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1664372
 

***

 



(Release ID: 1664612) Visitor Counter : 219