രാജ്യരക്ഷാ മന്ത്രാലയം

നാവികസേന ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാന ചടങ്ങ്

Posted On: 14 OCT 2020 3:25PM by PIB Thiruvananthpuram



 നേതൃപാടവം, പ്രൊഫഷണൽ നേട്ടങ്ങൾ, സ്തുത്യർഹ സേവനം എന്നിവ കാഴ്ചവെച്ച നാവികസേന ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ന്യൂഡൽഹിയിൽ നാവികസേന ആസ്ഥാനത്ത് ഇന്ന് നടന്നു. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങൾ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങിൽ വിതരണം ചെയ്തു. യുദ്ധ സേവ മെഡൽ , നവ സേന പുരസ്‌കാരം ( സേവനത്തോടുള്ള പ്രതിബദ്ധത), ആറ് വിശിഷ്ടസേവാമെഡലുകൾ( ദീർഘകാല സേവനം) എന്നിങ്ങനെ എട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, അവാർഡ് ജേതാക്കളുടെ പങ്കാളികള്‍ എന്നിങ്ങനെ ഏതാനും പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

***



(Release ID: 1664437) Visitor Counter : 81