ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പരിശോധനയുടെ കാര്യത്തില്‍  പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യ 

Posted On: 14 OCT 2020 11:50AM by PIB Thiruvananthpuram

 


ആകെ കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഒന്‍പത് കോടി എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 11,45,015 പരിശോധനകള്‍ ഉള്‍പ്പെടെ ആകെ പരിശോധനകളുടെ  എണ്ണം 9,00,90,122 ആയി. 

1112 ഗവണ്‍മെന്റ് ലാബുകളും 823 സ്വകാര്യ ലാബുകളും അടക്കം 1935 പരിശോധന ലാബുകളാണ് കോവിഡ് പരിശോധനയ്ക്ക് രാജ്യത്തുള്ളത്. ഓരോ ദിവസവും 15 ലക്ഷത്തിലേറെ പരിശോധന ഇവിടെ നടത്താം. 

പരിശോധന വര്‍ധിച്ചിട്ടും സ്ഥിരീകരണ നിരക്കു കുറയുകയാണ്. 20 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ആകെ സ്ഥിരീകരണ നിരക്ക് 8.04% ആണ്. ഇത് തുടര്‍ച്ചയായി കുറയുകയാണ്.

രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം ക്രമമായി കുറയുകയാണ്. നിലവില്‍ 8,26,876 പേരാണ് രോഗബാധിതര്‍. ഇത് ആകെ രോഗബാധിതരുടെ 11.42 ശതമാനം മാത്രമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,632 പേര്‍ രോഗമുക്തരായപ്പോള്‍ 63,509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് രോഗമുക്തി നിരക്ക് 87.05 ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു. ആകെ രോഗമുക്തര്‍ 63,01,927 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 54,75,051.


രോഗമുക്തരായവരില്‍ 79 ശതമാനവും  മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഒഡീഷ, ഡല്‍ഹി എന്നീ 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 15,000 ത്തിലധികം പ്രതിദിന രോഗമുക്തരുമായി മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

പുതിയ രോഗികളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം മുന്നിലെത്തി. കേരളം, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ 8000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ 4000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 730 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങളിലാണ്. പുതിയ മരണങ്ങളില്‍ 25 ശതമാനവും മഹാരാഷ്ട്രയിലാണ് (187 മരണം).

കോവിഡ്19നൊപ്പം കാലാവസ്ഥയ്ക്കനുസരിച്ചുള്ള മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഈ ലിങ്കില്‍ അവ ലഭ്യമാണ്. https://www.mohfw.gov.in/pdf/GuidelinesformanagementofcoinfectionofCOVID19withotherseasonalepidemicpronediseases.pdf  
 
**(Release ID: 1664335) Visitor Counter : 120