ഗ്രാമീണ വികസന മന്ത്രാലയം

ഗരീബ് കല്യാൺ റോസ്ഗാർ പദ്ധതിക്ക് കീഴിൽ 32 കോടി മനുഷ്യ തൊഴിൽദിനങ്ങൾ  സൃഷ്ടിക്കപ്പെട്ടു; പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത് 31, 500  കോടിയിലേറെ രൂപ 

Posted On: 12 OCT 2020 4:44PM by PIB Thiruvananthpuram

 

 കോവിഡ്  മഹാമാരിയെ തുടർന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ, ഗ്രാമീണ മേഖലയിലെ ജനങ്ങൾ എന്നിവർക്ക് കൂടുതൽ തൊഴിലവസരങ്ങളും ജീവിതമാർഗവും ഉറപ്പാക്കുന്നതിന് ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഗരീബ് കല്യാൺ റോസ്ഗാർ പദ്ധതി മികച്ച രീതിയിൽ മുന്നേറുന്നു. ആറ് സംസ്ഥാനങ്ങളിലെ,  ഗ്രാമങ്ങളിലേക്ക് മടങ്ങിയ  കുടിയേറ്റ തൊഴിലാളികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ ഗ്രാമീണർക്ക് ജീവിതമാർഗവും തൊഴിലവസരങ്ങളും പദ്ധതിയ്ക്ക് കീഴിൽ  ലഭ്യമാകുന്നു. 

 പദ്ധതിയുടെ പതിനഞ്ചാം ആഴ്ചയോടെ 32 കോടി മനുഷ്യ തൊഴിൽദിനങ്ങൾ ആണ് സൃഷ്ടിക്കപ്പെട്ടത്.  പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ  ഭാഗമായി 31, 577 കോടി രൂപയോളം വിതരണംചെയ്തു. 12 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേയും സംസ്ഥാന ഭരണകൂടങ്ങളുടെയും സംയുക്ത പരിശ്രമമാണ് പദ്ധതിയുടെ വിജയത്തിന് കാരണം.

***
 


(Release ID: 1663759) Visitor Counter : 175