ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു
Posted On:
12 OCT 2020 11:10AM by PIB Thiruvananthpuram
കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് തുടര്‍ച്ചയായി
കുറയുകയാണ്. രോഗികളുടെ എണ്ണം 9 ലക്ഷത്തിനു താഴെയായ ശേഷം തുടര്‍ച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം കുറഞ്ഞു.
ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 12.10 % മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നത്തെ കണക്ക് അനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8,61,853 ആണ്.
ആകെ രോഗമുക്തര്‍ 61,49,535 പേരാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 52,87,682 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 71,559 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 66,732 ആണ്. ദേശീയതലത്തില്‍ കോവിഡ് രോഗമുക്തി നിരക്ക് 86.36 ശതമാനമായി വര്‍ധിച്ചു.
പുതുതായി രോഗമുക്തരായവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും 10,000 ത്തിലധികം പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 66,732 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ കേസുകളില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. 10,000 ത്തിലധികം കേസുകളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയിലും കേരളത്തിലും 9,000 ലധികം കേസുകളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 85 ശതമാനവും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മരണസംഖ്യയില്‍ 37 ശതമാനവും മഹാരാഷ്ട്രയിലാണ് (309 മരണം).
*
(Release ID: 1663657)
Visitor Counter : 258
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu