പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി ശ്രീ രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
08 OCT 2020 9:59PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. 'വാക്കുകള്‍ക്കപ്പുറത്ത് ഞാന്‍ ദുഖിതനാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യതയുണ്ടായിരിക്കുന്നു. ശ്രീ രാം വിലാസ് പാസ്വാന്‍ ജിയുടെ നിര്യാണം വ്യക്തിപരമായ നഷ്ടമാണ്. എനിക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു; ഏറെ വിലമതിക്കുന്ന സഹപ്രവര്‍ത്തകനും ഓരോ ദരിദ്രനും മാന്യമായ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അതിയായ അഭിനിവേശമുള്ള ഒരാളുമായിരുന്നു അദ്ദേഹം'. തുടര്‍ച്ചയായ ട്വീറ്റുകളില്‍ പ്രധാനമന്ത്രി പറഞ്ഞു.
'കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഡ്യത്തിലൂടെയും ശ്രീ രാം വിലാസ് പാസ്വാന്‍ ജി രാഷ്ട്രീയത്തില്‍ ഉയര്‍ന്നു. ഒരു യുവ നേതാവെന്ന നിലയില്‍, അടിയന്തരാവസ്ഥയില്‍ സ്വേച്ഛാധിപത്യത്തെയും നമ്മുടെ ജനാധിപത്യത്തിനെതിരായ ആക്രമണത്തെയും അദ്ദേഹം എതിര്‍ത്തു. ശ്രദ്ധേയമായ പാര്‍ലമെന്റേറിയനും മന്ത്രിയുമായിരുന്ന അദ്ദേഹം നിരവധി നയ മേഖലകളില്‍ ശാശ്വത സംഭാവനകള്‍ നല്‍കി.
പാസ്വാന്‍ ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അവിശ്വസനീയമായ അനുഭവമാണ്. മന്ത്രിസഭാ യോഗങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയും രാഷ്ട്രീയ വിവേകവുമുള്ളതായിരുന്നു. രാഷ്ട്രതന്ത്രം മുതല്‍ ഭരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വരെ അദ്ദേഹം മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം. ഓം ശാന്തി'. പ്രധാനമന്ത്രി പറഞ്ഞു.
****
( റിലീസ് ഐ.ഡി: 1662934)
സന്ദര്‍ശക കൗണ്ടര്‍ : 169
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada