PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  

 

തീയതി: 08.10.2020

Posted On: 08 OCT 2020 6:25PM by PIB Thiruvananthpuram

ഇതുവരെ: 

35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ പ്രതിദിനം നടത്തുന്നത് ദശലക്ഷം പേരില്‍ 140 ലേറെ ടെസ്റ്റുകള്‍

22 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 83,011 പേരാണ് രോഗമുക്തരായത്;  78,524 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ 17-ാം ദിവസവും രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്. 

കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം; പൊതുജനമുന്നേറ്റത്തിനു തുടക്കം കുറിച്ചു


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ പ്രതിദിനം നടത്തുന്നത് ദശലക്ഷം പേരില്‍ 140 ലേറെ ടെസ്റ്റുകള്‍; തുടര്‍ച്ചയായ പതിനേഴാം ദിവസവും ചികിത്സയിലുള്ളവര്‍ ഒരു ദശലക്ഷത്തില്‍ താഴെ മാത്രം: 2020 ജനുവരി മുതല്‍ ഇന്ത്യ കോവിഡ് -19 പരിശോധനാ സംവിധാനങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു. പ്രതിദിനം 15 ലക്ഷത്തിലധികം സാമ്പിളുകള്‍ ഇപ്പോള്‍ രാജ്യത്ത് പരിശോധിക്കാനാകും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകള്‍ നടത്താന്‍ ഇന്ത്യക്ക് ആകുന്നുണ്ട്. മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. 35 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ദശലക്ഷം ജനസംഖ്യയില്‍ പ്രതിദിന ദേശീയ പരിശോധനാശരാശരി 865 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662616

 

കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം; പൊതുജനമുന്നേറ്റത്തിനു തുടക്കം കുറിച്ചു: കൊറോണ മഹാമാരിയ്ക്കെതിരായ പൊതുജന മുന്നേറ്റം പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടം നടത്താനും എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662601

 

ആയുര്‍വേദ ഗവേഷണത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ അമിറ്റി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662640

 

കോവിഡ്19 നെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു ജനമുന്നേറ്റത്തിൽ പങ്കെടുക്കാൻ രാജ്യത്തെ ജനങ്ങളോട് ആഭ്യന്തരമന്ത്രി അമിത്ഷാ: കോവിഡ്19 ന് എതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു ജന മുന്നേറ്റത്തിൽ ഭാഗഭാക്കാകുവാൻ രാജ്യത്തെ ജനങ്ങളോട് ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ അഭ്യർത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662687

 

ഗുണഭോക്താക്കള്‍ക്ക് പെര്‍മനന്റ് ഡിസേബിള്‍മെന്റ് ബെനിഫിറ്റും ഡിപ്പന്റെന്റ് ബെനിഫിറ്റും ഉടന്‍ നല്‍കാന്‍ ഇഎസ്‌ഐസി തീരുമാനിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1662622

 

വ്യാപാരവും സമ്പദ് വ്യവസ്ഥയും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന് ശ്രീ പീയുഷ് ഗോയല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662444

 

കോവിഡിനിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം കൂടുതല്‍ ദൂരം പദ്ധതികള്‍ നല്‍കി എന്‍എച്ച്എഐ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662447

 

നൈപുണ്യവത്കരണം, പുനര്‍നൈപുണ്യവത്ക്കരണം, വ്യവസായ ബന്ധിത നൈപുണ്യവത്ക്കരണം എന്നിവ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയും സ്വയംപര്യാപ്ത ഇന്ത്യയും എന്ന ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമെന്ന് ഡോ. മഹേന്ദ്രനാഥ് പാണ്ഡേ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662400

 

മാനസികാരോഗ്യം -  കോവിഡിന്  അപ്പുറത്തേക്ക് നോക്കുമ്പോൾ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സമ്മേളനം സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ.തവർചന്ദ്  ഗെലോട്ട് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662757

****



(Release ID: 1662842) Visitor Counter : 222