ആഭ്യന്തരകാര്യ മന്ത്രാലയം
                
                
                
                
                
                
                    
                    
                        ആര്‍.എ.എഫ് വാര്‍ഷികത്തില്‍ സേനാംഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ആശംസകള്‍ നേര്‍ന്നു
                    
                    
                        
                    
                
                
                    Posted On:
                07 OCT 2020 11:16AM by PIB Thiruvananthpuram
                
                
                
                
                
                
                
ദ്രുത കര്‍മ്മ സേനയുടെ (ആര്‍.എ.എഫ്) 28ാം വാര്‍ഷികത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ആര്‍.എ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
"ദ്രുത കര്‍മ്മ സേനയുടെ 28ാം വാര്‍ഷികത്തില്‍ ആര്‍.എ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എ.എഫ് എപ്പോഴും മികവു കാട്ടി. നിരവധി മാനുഷിക സേവനപ്രവര്‍ത്തനങ്ങളിലും യു.എന്‍ സമാധാന ദൗത്യങ്ങളിലുമുള്ള അവരുടെ സമര്‍പ്പണം ഇന്ത്യക്ക് അഭിമാനം പകര്‍ന്നു"- ശ്രീ. അമിത് ഷാ പറഞ്ഞു.
 
1992 ഒക്ടോബറിലാണ് ആര്‍.എ.എഫ് സ്ഥാപിതമായത്. കലാപം, കലാപ സമാന സാഹചര്യങ്ങള്‍, ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യലാണ് ആര്‍.എ.എഫിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
***
                
                
                
                
                
                (Release ID: 1662386)
                Visitor Counter : 158
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Kannada