ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രോഗമുക്‌തിനിരക്ക്‌ 85 ശതമാനം കവിഞ്ഞപ്പോൾ ഇന്ത്യ മറ്റൊരു നാഴികക്കല്ല്‌ പിന്നിടുന്നു

Posted On: 07 OCT 2020 11:13AM by PIB Thiruvananthpuram


ഇന്ത്യ ഒരു സുപ്രധാനമായ നാഴികക്കല്ല് പിന്നിടുകയാണ്‌. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന രോഗമുക്‌തി ‌ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ ദേശീയ രോഗമുക്‌തി നിരക്ക് ഇന്ന് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാൾ രോഗമുക്‌തരുടെ എണ്ണം ഉയർന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,203 രോഗമുക്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 72,049 ആണ്. ആകെ രോഗ മുക്‌തരായവരുടെ എണ്ണം 57,44,693 ആയി.

ഉയർന്ന തോതിലുള്ള രോഗ മുക്‌തി രോഗബാധിതരും അസുഖം ഭേദമായവരും തമ്മിലുള്ള വ്യത്യാസം  കൂടുതൽ വർദ്ധിപ്പിക്കുന്നു. രോഗമുക്‌തരായ കേസുകൾ രോഗം സജീവമായ കേസുകളേക്കാൾ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്‌തരായത്‌  രോഗബാധിതരുടെ  6.32 ഇരട്ടിയാണ്.

രാജ്യത്ത്‌ രോഗബാധിതരായവരുടെ എണ്ണം ആകെ പോസിറ്റീവായ കേസുകളുടെ  13.44 ശതമാനമായി കുറഞ്ഞു. ഇത്
തുടർച്ചയായി കുറഞ്ഞു വരികയാണ്‌.

18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കൂടുതൽ രോഗമുക്‌തി നിരക്ക് ഉണ്ട്. രോഗമുക്‌തിയാവുന്ന  പുതിയ കേസുകളിൽ 75% പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, ഉത്തർപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്‌, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയാണവ. 17,000 ത്തോളം പേർ രോഗമുക്‌തരായ മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത്. കർണാടകത്തിൽ പ്രതിദിന രോഗമുക്‌തി നിരക്ക്‌ പതിനായിരത്തിലധികമാണ്‌.

രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 72,049 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്‌. മഹാരാഷ്ട്രയിൽ അധികമായി തന്നെ തുടരുന്നു. മഹാരാഷ്ട്രയിൽ 12,000 ത്തിലധികവും കർണാടകത്തിൽ പതിനായിരത്തോളം കേസുകളുമാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

 രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടു.  24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ഈ 83 ശതമാനം മരണവും റിപ്പോർട്ടു ചെയ്യുന്നത്‌. മഹാരാഷ്‌ട്രയിൽ 370 പേർ മരിച്ചതോടെ 37 ശതമാനം റിപ്പോർട്ടു ചെയ്യുന്നു. 91 മരണമാണ്‌ കർണാടകത്തിൽ.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ഉത്സവസമയമാണ്. കോവിഡ്‌ -19 പടരാതിരിക്കാൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഉത്സവവേളകളിൽ  രോഗവ്യാപനം തടയുന്നതിനുള്ള പ്രത്യേക മാർഗ നിർദേശം പുറത്തിറക്കി.
അവ ഈ ലിങ്ക്‌ വഴി  അറിയാൻ സാധിക്കും:
https://www.mohfw.gov.in/pdf/StandardOperatingProceduresonpreventivemeasurestocontainspreadofCOVID19duringfestivities.pdf

***



(Release ID: 1662344) Visitor Counter : 196