പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

प्रविष्टि तिथि: 07 OCT 2020 2:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.

റഷ്യന്‍ പ്രസിഡന്റിന് അദ്ദേഹത്തിൻറെ ജന്മദിന വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേര്‍ന്നു.

 പുടിനുമായുള്ള ദീര്‍ഘകാല ബന്ധത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും പ്രത്യേകതയാര്‍ന്നതുമായ നയപങ്കാളിത്തത്തിന് കരുത്തു പകരുന്നതില്‍ പുടിൻ വഹിച്ച വ്യക്തിപരമായ പങ്കിനെയും പ്രധാനമന്ത്രി ശ്ലാഘിച്ചു. 

കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും ധാരണയായി. പൊതുജനാരോഗ്യ സ്ഥിതി സാധാരണ നിലയിലായ ശേഷം, എത്രയും പെട്ടെന്ന് ഇന്ത്യയിൽ  പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യാനുള തന്റെ ഔത്സുക്യം  പ്രധാനമന്ത്രി അറിയിച്ചു.

 

****


(रिलीज़ आईडी: 1662316) आगंतुक पटल : 224
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada