ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു
ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്
പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍
25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണം കൂടുതല്‍
Posted On:
06 OCT 2020 11:37AM by PIB Thiruvananthpuram
കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് കുറയുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (9,19,023 പേര്‍).
ആകെ രോഗമുക്തര്‍ 56,62,490 പേരാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം (47,43,467) കവിഞ്ഞു.
ദേശീയതലത്തില്‍ കോവിഡ് രോഗമുക്തി നിരക്ക് 84.70 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,787 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ
എണ്ണം 61,267 ആണ്. 25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണമാണ് കൂടുതല്‍.
പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, ഒഡിഷ, ഡല്‍ഹി, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ്/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മാത്രം 13,000 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61,267 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ കേസുകളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. പതിനായിരത്തിലധികം കേസുകളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ 7,000 കേസുകളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 884 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മരണസംഖ്യയില്‍ 29 ശതമാനവും മഹാരാഷ്ട്രയിലാണ് (263 മരണം).
**
(Release ID: 1662006)
Visitor Counter : 254
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu