പ്രധാനമന്ത്രിയുടെ ഓഫീസ്‌

'റെസ്‌പോണ്‍സിബിള്‍ എ.ഐ. ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് 2020' ഉച്ചകോടി ഒക്ടോബര്‍ അഞ്ചിന് ഏഴു മണിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

റെയ്‌സ് 2020- നിര്‍മിത ബുദ്ധി സംബന്ധിച്ച മെഗാ വിര്‍ച്വല്‍ ഉച്ചകോടി ഒക്ടോബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ നടക്കും

ആഗോള എ.ഐ. വ്യവസായ പ്രതിനിധികള്‍ ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കും

Posted On: 03 OCT 2020 5:30PM by PIB Thiruvananthpuram

'റെസ്പോണ്സിബിള് .. ഫോര് സോഷ്യല് എംപവര്മെന്റ് 2020' ഉച്ചകോടി ഒക്ടോബര് അഞ്ചിന് ഏഴു മണിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

2020 ഒക്ടോബര് അഞ്ചു മുതല് ഒന്പതു വരെ നടക്കുന്ന .. മെഗാ വിര്ച്വല് ഉച്ചകോടി ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയവും നിതി ആയോഗും ചേര്ന്നാണു സംഘടിപ്പിക്കുന്നത്.

ആശയങ്ങള് കൈമാറുന്നതിനും ഒപ്പം സാമൂഹിക പരിവര്ത്തനത്തിനും ഉള്ച്ചേര്ക്കലിനും മറ്റു മേഖലകള്ക്കൊപ്പം ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, സ്മാര്ട്ട് മൊബിലിറ്റി എന്നീ മേഖലകളുടെ ശാക്തീകരണത്തിനു പദ്ധതി തയ്യാറാക്കുന്നതിനും ഉള്ള ആഗോള കൂട്ടായ്മയായിരിക്കും റെയ്സ് 2020.

റെയ്സ് 2020ല് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള പ്രതിനിധികളും നിര്മിത ബുദ്ധി സംബന്ധിച്ച ഗവേഷണം, നയം, നവീനാശയം എന്നീ മേഖലകളിലെ വിദഗ്ധരും സംഗമിക്കും. മഹാവ്യാധിക്കെതിരെ തയ്യാറെടുക്കാന് .. ഉപയോഗപ്പെടുത്തല്, നൂതനാശയം ഡിജിറ്റൈസേഷനു പകരുന്ന പ്രചോദനം, ഉള്ച്ചേര്ത്തുള്ള നിര്മിത ബുദ്ധി, വിജയകരമായ നൂതനാശയങ്ങള്ക്കായി പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടി ചര്ച്ച ചെയ്യുക.

നിര്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മേഖലകളില് പ്രവര്ത്തിക്കുന്ന ശ്രദ്ധേയമായ സ്റ്റാര്ട്ടപ്പുകളെ റെയ്സ് 2020 ഉച്ചകോടിയില് പരിചയപ്പെടുത്തും. നിര്മിത ബുദ്ധി സൊല്യൂഷന് ചലഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്ട്ടപ്പുകള് 2020 ഒക്ടോബര് ആറിനു നടക്കുന്ന .. സ്റ്റാര്ട്ടപ്പ് പിച്ച് ഫെസ്റ്റില് അവരുടെ കയ്യിലുള്ള പരിഹാര മാര്ഗങ്ങള് പ്രദര്ശിപ്പിക്കും. ഇത് അവസരങ്ങളും അംഗീകാരവും മാര്ഗദര്ശനവും നല്കുക വഴി സാങ്കേതിക രംഗത്തെ സംരംഭകര്ക്കും സ്റ്റാര്ട്ടപ്പുകള്ക്കും കേന്ദ്ര ഗവണ്മെന്റ് നല്കിവരുന്ന തുടര്ച്ചയായ പിന്തുണയുടെ ഭാഗമാണ്.

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്ട്ടപ്പ് സാഹചര്യം, ..ടികള് പോലുള്ള മുന്നിര ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങ്ള്, കരുത്തേറിയതും സര് വ്യാപിയുമായ ഡിജിറ്റല് അടിസ്ഥാന സൗകര്യം, ഓരോ വര്ഷവും ദശലക്ഷക്കണക്കിനു പുതിയ സ്റ്റെം ബിരുദധാരികള് എന്നിവയുള്ള ഇന്ത്യ നിര്മിത ബുദ്ധി വികസിപ്പിക്കുന്നതില് ആഗോള നേതൃസ്ഥാനത്തിനു യോഗ്യമാണ്. 2035 ആകുമ്പോഴേക്കും ഇന്ത്യന് സമ്പദ് വ്യവസ്ഥയ്ക്ക് 95700 കോടി ഡോളര് മൂല്യം നിര്മിത ബുദ്ധി നേടിത്തരുമെന്നു വ്യവസായ മേഖലാ നിരീക്ഷകര് പറയുന്നു.

'എല്ലാവര്ക്കുമൊപ്പം, എല്ലാവര്ക്കും വികസനം' എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി 'എല്ലാവര്ക്കും നിര്മിത ബുദ്ധി' എന്ന രാജ്യത്തിന്റെ നയത്തിന്റെ അടിസ്ഥാനത്തില് എല്ലാവരെയും ഉള്ച്ചെര്ത്തുള്ള വികസനതത്തിനു നിര്മിത ബുദ്ധി ഉപയോഗപ്പെടുത്താനുള്ള പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസൂത്രണം നടത്തിവരുന്നു. പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ വെളിച്ചത്തില് ഇന്ത്യ വൈകാതെ രാജ്യാന്തര സമൂഹത്തിനു മുന്നില് വേറിട്ടുനില്ക്കുക മാത്രമല്ല, സാമൂഹിക ശാക്തീകരണത്തിനായി നിര്മിത ബുദ്ധി എങ്ങനെ ഉത്തരവാദിത്തപൂര്വം ഉപയോഗിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്യും.

നിര്മിത ബുദ്ധി ധാര്മികമായി വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ആശയങ്ങളുടെ വിനിമയവും ഇതേക്കുറിച്ചുള്ള ബോധവല്ക്കരണവും സാധ്യമാക്കുന്നതിന് റെയ്സ് 2020 അവസരമൊരുക്കും.

റെയ്സ് 2020നെക്കുറിച്ച്:

നിര്മിത ബുദ്ധിയിലൂടെ സാമൂഹിക പരിവര്ത്തനവും ഉള്ച്ചേര്ക്കലും ശാക്തീകരണവും സാധ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ വീക്ഷണവും പദ്ധതിയും ഉത്തേജിപ്പിക്കുന്നതിനുള്ള നിര്മിത ബുദ്ധി രംഗത്തു പ്രവര്ത്തിക്കുന്നവരുടെ ആഗോള സംഗമത്തിനുള്ള പ്രഥമ വേദിയാണ് റെയ്സ് 2020. കേന്ദ്ര ഗവണ്മെന്റും ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വിദ്യാ മന്ത്രാലയവും ചേര്ന്ന് ആഗോള വ്യാവസായിക നേതാക്കളുടെയും അഭിപ്രായ രൂപീകരണം നടത്തുന്ന പ്രധാന വ്യക്തികളുടെയും ഗവണ്മെന്റ് പ്രതിനിധികളുടെയും അക്കാദമിക വിദഗ്ധരുടെയും പിന്തുണയോടെയാണു സംഘടിപ്പിക്കുന്നത്.

വെബ്സൈറ്റ്: http://raise2020.indiaai.gov.in/

 

****(Release ID: 1661504) Visitor Counter : 11