ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

Posted On: 03 OCT 2020 11:33AM by PIB Thiruvananthpuram

കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ.

ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.  

ഒരു ദശലക്ഷം ജനസംഖ്യയിൽ കണക്കാക്കുമ്പോൾ ഇന്ത്യയിലെ മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും താണ നിരക്കാണ്. ആഗോളതലത്തിൽ ഒരു ദശലക്ഷത്തിന് ശരാശരി 130 മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിന് 73 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,628 പേർ രോഗമുക്തി നേടിയതോടെ കൂടുതൽ പേർ രോഗമുക്തിനേടുന്നുവെന്ന സ്ഥിരമായ പ്രവണതയും ഇന്ത്യയിൽ തുടരുന്നു.

നിലവിൽ ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 83.84 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച രോഗബാധിതരിൽ 74.36 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽരോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും കർണാടകയും തൊട്ടുപിന്നിലുണ്ട്.

സജീവമായ കോവിഡ് കേസുകളിൽ 77 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. 2.6 ലക്ഷത്തിലധികം സജീവ കേസുകളുമായി മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും സജീവമായ കേസുകളുടെ എണ്ണം 10 ലക്ഷത്തിൽ താഴെയെന്ന പ്രവണതയും ഇന്ത്യ നിലനിർത്തുന്നുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് സജീവമായ കേസുകളുടെ എണ്ണം 9,44,996 ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ കേസുകളിൽ 78.2 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് പത്ത് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. പുതിയ കേസുകളിൽ 16,000 ത്തോളം രോഗബാധിതർ മഹാരാഷ്ട്രയിൽ നിന്നാണ്. 9,258 പുതിയ കേസുകളുമായി കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കർണാടകത്തിൽ 8000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,069 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച കോവിഡ് മരണങ്ങളിൽ 84.1 ശതമാനവും, 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 39.66 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. 424 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടു പിന്നിലുള്ള കർണാടകയിൽ 125 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

*****



(Release ID: 1661300) Visitor Counter : 206