ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ശ്രീ അർജുൻ മുണ്ട നാളെ ഗോത്ര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിക്ക് തുടക്കം കുറിക്കും
Posted On:
01 OCT 2020 3:41PM by PIB Thiruvananthpuram
ഗാന്ധിജയന്തി ദിനത്തിൽ കേന്ദ്രഗോത്രകാര്യമന്ത്രി ശ്രീ അർജുൻ മുണ്ട ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽപന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ ഇ- മാർക്കറ്റ്പ്ലെയ്സ് (market.tribesindia.com) വെർച്വലായി ഉദ്‌ഘാടനം ചെയ്യും.
ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡിന്റെ ഈ സംരംഭത്തിലൂടെ രാജ്യത്തുടനീളമുള്ള ഗോത്ര സംരംഭകരുടെ ഉൽപ്പന്നങ്ങളും നിർമിതികളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുകയും ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാൻ സഹായിക്കുകയും ചെയ്യും. ഇത് ഗോത്രവിപണനത്തിന്റെ ഡിജിറ്റൈസേഷൻ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കും.
വിവിധ കരകൗശല വസ്തുക്കൾ, കൈത്തറി, പ്രകൃതി ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി രാജ്യത്തൊട്ടാകെയുള്ള 5 ലക്ഷം ഗോത്ര ഉൽപാദകരെ അണിനിരത്താൻ ലക്ഷ്യമിടുന്നു. കരകൗശലത്തൊഴിലാളികൾ, ഗോത്ര സ്വാശ്രയ സംഘങ്ങൾ, സംഘടനകൾ, ഏജൻസികൾ, ഗോത്രവർഗക്കാർക്കായി പ്രവർത്തിക്കുന്ന എൻജിഒകൾ എന്നിവ വിതരണക്കാരിൽ ഉൾപ്പെടും.
ചടങ്ങിൽ ശ്രീ മുണ്ട മറ്റു ചില പദ്ധതികൾക്കും തുടക്കം കുറിക്കും. ആമസോണ്റ്റെ സെല്ലെർ ഫ്ലെക്സ് പരിപാടിയിൽ ട്രൈഫെഡ്, ട്രൈബ്സ് ഇന്ത്യ പങ്കാളികളാകും.
***
(Release ID: 1660716)
Visitor Counter : 185