ഊര്‍ജ്ജ മന്ത്രാലയം

ഊര്‍ജ്ജ മന്ത്രാലയവും എസ്.ജെ.വി.എന്‍ ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു

Posted On: 30 SEP 2020 4:40PM by PIB Thiruvananthpuram

 

 

2020-21 വര്‍ഷത്തേയ്ക്കുള്ള വൈദ്യുതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഊര്‍ജ്ജ മന്ത്രാലയവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എസ്.ജെ.വി.എന്‍ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഊര്‍ജ്ജ സെക്രട്ടറി ശ്രീ. എസ് എന്‍ സഹായി, എസ്.ജെ.വി.എന്‍ ചെയര്‍മാനും എംഡിയുമായ ശ്രീ നന്ദ് ലാല്‍ ശര്‍മ എന്നിവരാണ് വീഡിയോകോണ്‍ഫറന്‍സിലൂടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 'എക്സലന്റ്' വിഭാഗത്തില്‍ 9680 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനം കൈവരിക്കലാണ് ലക്ഷ്യമിടുന്നത്. മൂലധനച്ചെലവ് 2880 കോടി രൂപയും വിറ്റുവരവ് 2800 കോടി രൂപയും ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലായി പതിമൂന്ന് ജലവൈദ്യുത പദ്ധതികള്‍ എസ്.ജെ.വി.എന്‍ നടപ്പാക്കുന്നുണ്ടെന്നു ശ്രീ നന്ദലാല്‍ ശര്‍മ പറഞ്ഞു. ഇതിനുപുറമെ ബീഹാറില്‍ 1320 മെഗാവാട്ട് ബക്സാര്‍ താപവൈദ്യുത പദ്ധതിയും  എസ്.ജെ.വി.എന്‍    നടപ്പാക്കുന്നു. 2023 ഓടെ 5000 മെഗാവാട്ട്, 2030 ഓടെ 12000 മെഗാവാട്ട്, 2040 ഓടെ 25000 മെഗാവാട്ട് ശേഷി കൈവരിക്കുകയാണ് എസ്.ജെ.വി.എന്‍ ലക്ഷ്യമെന്നും ശ്രീ ശര്‍മ വ്യക്തമാക്കി.

***



(Release ID: 1660422) Visitor Counter : 117