PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 30.09.2020

Posted On: 30 SEP 2020 6:03PM by PIB Thiruvananthpuram

ഇതുവരെ: 


രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരില്‍ 15.11% മാത്രം

ആകെ  ചികിത്സയിലുള്ളവരില്‍ 76 ശതമാനവും രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങളില്‍

കോവിഡ് രോഗമുക്തി നിരക്ക്  83.33 %; കഴിഞ്ഞ 24 മണിക്കൂറിനിടെ 86,428 പേര്‍ ആശുപത്രി വിട്ടു

കോവിഡ് 19 മഹാമാരി ആയുഷ്  ചികിത്സാരീതികളിൽ ഒരു പുതിയ ഗവേഷണ സംസ്കാരം വളർത്തുന്നു

കോവിഡ് രോഗികള്‍ക്കും മുന്‍നിര പോരാളികള്‍ക്കും എതിരെ വിവേചനമുണ്ടായ സംഭവങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി 

പ്രസവം, ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും പരിചരണം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, ക്ഷയരോഗം, കീമോതെറാപ്പി, മുതിര്‍ന്നവരുടെ ആരോഗ്യപരിചരണം പോലുള്ള ആവശ്യ സേവനങ്ങള്‍ കോവിഡ് സ്ഥിതി എന്താണെങ്കിലും നിഷേധിക്കില്ലെന്ന ഗവണ്‍മെന്റ് നയം ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്ത് ചികിത്സയിലുള്ളവരുടെ നിരക്കു കുറയുന്ന പ്രവണത തുടരുന്നു: ആകെ രോഗബാധിതരുടെ നിരക്കു കണക്കാക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 15.11% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്(9,40,441). ചികിക്‌സയിലുള്ളവരുടെ എണ്ണം ഓഗസ്റ്റ് 1 ന് 33.32% ആയിരുന്നത് സെപ്റ്റംബര്‍ 30 ആയപ്പോഴേക്കും 15.11% ആയി കുറഞ്ഞു. ചികിത്സയിലുള്ളവര്‍ രണ്ട് മാസത്തിനുള്ളില്‍ പകുതിയായി കുറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://pib.gov.in/PressReleseDetail.aspx?PRID=1660258

പ്രസവം, ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും പരിചരണം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, ക്ഷയരോഗം, കീമോതെറാപ്പി, മുതിര്‍ന്നവരുടെ ആരോഗ്യപരിചരണം പോലുള്ള ആവശ്യ സേവനങ്ങള്‍ കോവിഡ് സ്ഥിതി എന്താണെങ്കിലും നിഷേധിക്കില്ലെന്ന ഗവണ്‍മെന്റ് നയം ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://pib.gov.in/PressReleasePage.aspx?PRID=1660178

കോവിഡ് 19 മഹാമാരി ആയുഷ് ചികിത്സാരീതികളിൽ ഒരു പുതിയ ഗവേഷണ സംസ്കാരം വളർത്തുന്നു: തെളിവ് അടിസ്ഥാനമായ പഠനങ്ങളുടെ എണ്ണത്തിൽ ആയുഷ് ചികിത്സാരീതികളിൽ ദേശീയതലത്തിൽ വർധന.

2020 മാർച്ച് 1 മുതൽ 2020 ജൂൺ 25 വരെ ആയുർവേദ വിഭാഗത്തിൽ നിന്നും രജിസ്റ്റർ ചെയ്യപ്പെട്ട പുതിയ ചികിത്സാരീതി കളുടെ എണ്ണം 58 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1660259

കോവിഡ് രോഗികള്‍ക്കും മുന്‍നിര പോരാളികള്‍ക്കും എതിരെ വിവേചനമുണ്ടായ സംഭവങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://pib.gov.in/PressReleseDetail.aspx?PRID=1660091

കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റുവരവ്, കാര്യക്ഷമത, ലാഭം എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നു: ശ്രീ പ്രകാശ് ജാവദേക്കർ: പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിമാനമാണെന്ന് പകർച്ച വ്യാധി സമയത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സി‌പി‌എസ്‌ഇ) വഹിച്ച നിർണായക പങ്കിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ വകുപ്പു മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://pib.gov.in/PressReleseDetail.aspx?PRID=1660295

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് ശ്രീ പീയൂഷ് ഗോയൽ: കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിശേഷിപ്പിച്ചു. 'ന്യൂ വേൾഡ് ഓർഡർ - ആത്മനിർഭർ ഭാരത്' എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് തെലങ്കാന ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://pib.gov.in/PressReleseDetail.aspx?PRID=1660318

****

 



(Release ID: 1660408) Visitor Counter : 173