ധനകാര്യ മന്ത്രാലയം

കേന്ദ്ര പ്രത്യക്ഷ നികുതിബോർഡ്‌ (സിബിഡിടി) ഫെയ്‌സ്ലെസ്‌ അപ്പീലുകൾക്ക്‌ തുടക്കം കുറിച്ചു

Posted On: 25 SEP 2020 3:29PM by PIB Thiruvananthpuram

ആദായനികുതി വകുപ്പ് ഇന്ന് മുതൽ മുഖം നോക്കാതെയുള്ള ആദായനികുതി അപ്പീൽ സംവിധാനത്തിന്‌‌ (ഫെയ്സ്ലെസ്അപ്പീൽ) തുടക്കം കുറിച്ചു. അതിഗുരുതരമായ തട്ടിപ്പുകൾ, വൻ നികുതി വെട്ടിപ്പ്, സെൻസിറ്റീവ്/തെരച്ചിൽ വിവരങ്ങൾ, അന്താരാഷ്ട്ര നികുതി, കള്ളപ്പണ നിയമം എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഒഴികെ എല്ലാ ആദായനികുതി അപ്പീലുകളിലും മുഖം നോക്കാതെയുള്ള സമീപനം (ഫെയ്സ്ലെസ്അപ്പീൽ) സ്വീകരിക്കും. ഇതിനാവശ്യമായ ഗസറ്റ് വിജ്ഞാപനവും ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്.

ഫെയ്സ്ലെസ്അപ്പീൽ വഴി നികുതിദായകർക്ക്ആദായനികുതി അപ്പീലുകളിൽ, -അലോക്കേഷൻ, നോട്ടീസും/ചോദ്യാവലിയും ഉൾപ്പടെ -കമ്യൂണിക്കേഷൻ, -വെരിഫിക്കേഷൻ/- എൻക്വയറി, -ഹിയറിംഗ്, അപ്പീൽ

ഉത്തരവിന്റെ -കമ്യൂണിക്കേഷൻ എന്ന മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനിലായിരിക്കും. അപ്പീൽ സമർപ്പിക്കുന്നയാളും ഡിപ്പാർട്ട്മെന്റും തമ്മിലുള്ള ഏതെങ്കിലും തരത്തിൽ സമ്പർക്കം ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇങ്ങനെ നിർവഹിക്കും. നികുതിദായകർക്ക് അവരുടെ വീട്ടിലിരുന്ന്സൗകര്യപ്രദമായി അപ്പീൽ സമർപ്പിക്കാനാകും.


ഫെയ്സ്ലെസ് അപ്പീൽ സംവിധാനം ഡാറ്റാ അനലിറ്റിക്സ്, എഐ എന്നിവ വഴി കേസുകൾ വീതിച്ഛ് നൽകും. കേന്ദ്രികൃതമായി ഇറങ്ങുന്ന നോട്ടീസുകൾക്ക് ഡോക്യുമെന്റ് ഐഡൻറിഫിക്കേഷൻ നമ്പർ (ഡിഐഎൻ) ഉണ്ടായിരിക്കും. ക്രിയാത്മക നിയമനടപടികളുടെ ഭാഗമായി കരട്അപ്പലേറ്റ് ഓർഡർ ഒരു നഗരത്തിൽ തയ്യാറാക്കുകയും, വസ്തുനിഷ്ഠവും നീതിയുക്തവുമായ ഫലത്തിനായി മറ്റ് മറ്റൊരു നഗരത്തിൽ അവലോകനം ചെയ്യുകയും ചെയ്യും.


കണക്ക്അനുസരിച്ച് ഏകദേശം 4.6 ലക്ഷം അപ്പീലുകൾ വകുപ്പ്കമ്മീഷണർ (അപ്പീലുകൾ) തലത്തിൽ നിലവിലുണ്ട്.
ഇതിൽ, ഏകദേശം 4.05 ലക്ഷം അപ്പീലുകൾ, അതായത്, മൊത്തം അപ്പീലുകളുടെ 88 ശതമാനം ഫേസ്ലെസ്അപ്പീൽ സംവിധാനത്തിന് കീഴിൽ കൈകാര്യം ചെയ്യപ്പെടും. കൂടാതെ കമ്മീഷണർമാരുടെ (അപ്പീലുകൾ) നിലവിലുള്ള ശേഷിയുടെ 85 ശതമാനവും ഫേയ്സ്ലെസ്അപ്പീൽ സംവിധാനം വഴി കേസുകൾ തീർപ്പാക്കാൻ ഉപയോഗിക്കും.

 

***********

 



(Release ID: 1659097) Visitor Counter : 235