ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഉയര്‍ന്ന രോഗമുക്തി നിരക്ക് തുടര്‍ന്ന് ഇന്ത്യ
प्रविष्टि तिथि:
23 SEP 2020 11:00AM by PIB Thiruvananthpuram
പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ കോവിഡ് രോഗമുക്തരെന്ന പ്രവണത തുടര്‍ന്ന് ഇന്ത്യ.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. 89,746 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയപ്പോള്‍, 83,347 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 45,87,613 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 81.25 ശതമാനമായി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തരുള്ളതും ഇന്ത്യയിലാണ്. ആഗോള രോഗമുക്തിയുടെ 19.5 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.
17 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി രേഖപ്പെടുത്തി.
പുതിയ രോഗമുക്തരിലെ 75 ശതമാനവും മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമബംഗാള്‍, ഹരിയാന എന്നീ 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 20,000 പുതിയ രോഗമുക്തരുമായി മഹാരാഷ്ട്രയാണ് മുന്നില്‍. ആന്ധ്രാപ്രദേശില്‍ 10,000 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി.
**
(रिलीज़ आईडी: 1658119)
आगंतुक पटल : 243