പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഹരിവംശ് നാരായണ്‍സിംഗിനെ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
Posted On:
14 SEP 2020 7:32PM by PIB Thiruvananthpuram
രണ്ടാമതും ഈ സഭയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശജിയെ സഭയുടെയാകെയും ദേശവാസികളുടെ പേരിലും ഞാന്‍ അഭിനനന്ദിക്കുന്നു.
സാമൂഹികപ്രവര്‍ത്തനത്തിന്റെയൂം മാധ്യമപ്രവര്‍ത്തനത്തിന്റെയും ലോകത്ത് തന്റെ സത്യസന്ധമായ പ്രതിച്ഛായ കൊത്തിവച്ച ഹരിവംശജിയുടെ രീതികളോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തെ വളരെ അടുത്ത് അറിയാവുന്ന ആള്‍ക്കാര്‍ക്കെല്ലാം എനിക്കുള്ള അതേരത്തിലുള്ള ബഹുമാനവും ഊഷ്മളതയും അദ്ദേഹത്തോടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുതന്നെയായിരിക്കും ഈ സഭയിലെ ഓരോ അംഗത്തിനും. ഈ ബഹുമാനവും അടുപ്പവും ഹരിവംശജി സ്വയം തന്നെ നേടിയെടുത്തതാണ്. അദ്ദേഹം സഭാനടപടികള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികളും അദ്ദേഹത്തിന് സ്വഭാവികമായി ലഭിച്ച ശൈലിയിലാണ് . സഭയില്‍ നിങ്ങളുടെ നിഷ്പക്ഷമായ പങ്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്തും.
ബഹുമാനപ്പെട്ട സഭാ അദ്ധ്യക്ഷന്‍ സര്‍, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അത്ര അസാധാരണ സാഹചര്യത്തിലാണ് സഭയുടെ നടപടികള്‍ നടക്കുന്നത്. കൊറോണമൂലമുള്ള ഇപ്പോഴത്തെ സാഹചര്യത്തിലും ഈ സഭ പ്രവര്‍ത്തിക്കുകയും രാജ്യത്തോട് അതിനുള്ള ഏറ്റവും സുപ്രധാനമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുകയെന്നത് നമ്മുടെയെല്ലാം കടമയാണ്. എല്ലാ മുന്‍കരുതലുകളും മാര്‍ഗ്ഗരേഖകളും ഉറപ്പാക്കികൊണ്ട് നാം നമ്മുടെ കടമകള്‍ നിര്‍വഹിക്കുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, സഭ സുഗമമായി നടത്തികൊണ്ടുപോകുന്നതില്‍ ഉപാദ്ധ്യക്ഷന് രാജ്യസഭ അംഗങ്ങള്‍ കുടുതല്‍ സഹകരണം നല്‍കിയാല്‍ സമയത്തിന്റെ കുടുതല്‍ ഉപയോഗമുണ്ടാകുകയും എല്ലാവരും സുരക്ഷിതരായിക്കുകയും ചെയ്യും.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍ സര്‍, പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നാം ഹരിവംശജിയില്‍ സമര്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളില്‍ അദ്ദേഹം എല്ലാതലത്തിലും വിശ്വാസ്യത പുലര്‍ത്തി. എന്റെ കഴിഞ്ഞ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞതുപോലെ ദൈവം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ സഭയുടെ ദൈവവും ഭരണകക്ഷിക്കൊപ്പം പ്രതിപക്ഷാംഗങ്ങള്‍ക്കുമുള്ളതാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കന്നു. നമ്മുടെ സഭയുടെ ദൈവമായ ഹരിവംശജി ഒരു വിവേചനവുമില്ലാതെ എല്ലാവരോടും പക്ഷരഹിതനായി തുടരുകയും അദ്ദേഹം ഭരണപക്ഷത്തിലോ പ്രതിപക്ഷത്തിലോ കക്ഷി ചേരാതിരിക്കുകയും ചെയ്യും.
സഭയുടെ തലത്തില്‍ കളിക്കാരെക്കാളേറെ അമ്പയര്‍മാരാണ് കൂടുതല്‍ പ്രശ്‌നങ്ങളില്‍പ്പെടുന്നതെന്ന് എനിക്ക് അറിയാനായിട്ടുണ്ട്. പാര്‍ലമെന്റംഗങ്ങളെ നിയമത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് നിര്‍ബന്ധിക്കുകയെന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. അദ്ദേഹം നല്ലൊരു അമ്പയര്‍ ആയിരിക്കുമെന്നതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്, എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യവും തീരുമാനങ്ങളും കൊണ്ട് ഹരിവംശജി അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പരിചിതമല്ലാത്തവരുടെ വിശ്വാസവും നേടിയെടുത്തിട്ടുണ്ട്.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍ സര്‍, ഹരിവംശജി തന്റെ ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിറവേറ്റിയെന്നതിന്റെ തെളിവാണ് ഈ രണ്ടുവര്‍ഷങ്ങള്‍. പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചും മണിക്കൂറുകളോളമിരുന്ന് ബില്ലുകള്‍ പാസാക്കിയും ഹരിവംശജി സഭയെ കാര്യക്ഷമമായി നടത്തിച്ചു. ഈ കാലയളവില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന നിരവധി ചരിത്രപരമായ ബില്ലുകള്‍ ഈ സഭയില്‍ പാസായി. കഴിഞ്ഞവര്‍ഷം മാത്രം ഈ സഭ കഴിഞ്ഞ പത്തുവര്‍ഷത്തെ പരമാവധി ഉല്‍പ്പാദനക്ഷമത സൃഷ്ടിച്ചു. അതും കഴിഞ്ഞവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍!
ഉല്‍പ്പാദനക്ഷമതയോടൊപ്പം കുടുതല്‍ സകാരാത്മകതയുണ്ടെന്നത് എല്ലാ അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എല്ലാവരും ഈ വീക്ഷണങ്ങള്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്. മൂര്‍ത്തമായ പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ല. അത് സഭയുടെ അന്തസും വര്‍ദ്ധിപ്പിച്ചു. ഇതായിരുന്നു ഉപരിസഭയില്‍ നിന്നുള്ള ഭരണഘടനാ ശില്‍പ്പികള്‍ അഭിലഷിച്ചിരുന്നതും. ജനാധിപത്യ ധാര്‍മ്മികതയ്ക്ക് കേളികേട്ടതും ജെ.പിയുടെയൂം കര്‍പ്പൂരി താക്കൂറിന്റെയും ബാപ്പുവിന്റെ ചമ്പാരന്റെയും നാടായ ബിഹാറില്‍ നിന്നും വന്ന ഹരിവംശജി മുന്നോട്ടുവച്ച് തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റികൊണ്ട് എങ്ങനെയായിരിക്കണം ജനാധിപത്യത്തിന്റെ ഒരു ദീപയഷ്ടി വാഹകന്‍ എന്ന് കാട്ടത്തന്നു.
ഹരിവംശജിയെക്കുറിച്ച് അദ്ദേഹവുമായി വളരെ അടുത്ത ഒരു വ്യക്തിയില്‍ നിന്ന് അറിയുമ്പോഴാണ് അദ്ദേഹം എത്ര നിദാനമായവ്യക്തിയാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കുക . അദ്ദേഹത്തിന്റെ ആദ്യകാല പഠനം തന്റെ ഗ്രാമത്തിലെ ഒരു വേപ്പുമരത്തണലിലെ ഒരു താല്‍ക്കാലിക സ്‌കൂളിലാണ് നടന്നത്. തന്റെ വിദ്യാഭ്യാസത്തിന്റെ പരിപോഷണത്തിലൂടെയാണ് അദ്ദേഹത്തിന് അടിസ്ഥാനപരമായ വസ്തുതകള്‍ മനസിലാക്കാനായത്.
ജയപ്രകാശ് ജിയുടെ സിതാബ് ദിയാരാ ഗ്രാമത്തില്‍ നിന്നാണ് ഹരിവംശജി വരുന്നതെന്ന് നമുക്കെല്ലാം നല്ലതുപോലെ അറിയാം. ഈ ഗ്രാമമാണ് ജയപ്രകാശ്ജിയുടെ ജന്മസ്ഥലം. എല്ലാവര്‍ഷവും ദിയാറാ രണ്ടു നദികളായ ഗംഗയുടെയും ഗാഗ്രയുടെയും ഇടയില്‍ വിഭജിക്കപ്പെടും. ഉത്തര്‍പ്രദേശിലെ രണ്ടു സംസ്ഥാനങ്ങളും അറ , ബാലിയ, ചാപ്രാ എന്നീ ബീഹാറിലെ മൂന്നു ഗ്രാമങ്ങള്‍ക്കുമിടയിലായി ഒരു ദ്വീപു പോ ലെ മാറി വെള്ളപ്പൊക്കത്തില്‍പ്പെടും. ഒരു വിളയും കൃഷിചെയ്യാന്‍ കഴിയില്ലായിരുന്നു. ബോട്ടില്‍ നദി മുറിച്ചുകടക്കുകമാത്രമായിരുന്നു എവിടെയെങ്കിലും പോകുന്നതിനുള്ള മാര്‍ഗ്ഗം.
ഗ്രാമത്തിലെ തന്റെ വീടിന്റെ നിലവിലെ സ്ഥിതിയില്‍ നിന്നുള്ള സംതൃപ്തിയാണ് സന്തുഷ്ടി എന്ന പ്രായോഗിക അറിവ് ഹരിവംശജിക്ക് നേടി. ഒരിക്കല്‍ ചിലര്‍ അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ഹരിവംശജി ഹൈസ്‌ക്കൂളില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ആദ്യമായി ഷൂസുകള്‍ ആവശ്യമായിവന്നു. അദ്ദേഹത്തിന് ഷൂസുകള്‍ ഉണ്ടായിരുന്നില്ല, അദ്ദേഹം ഒരിക്കലൂം അത് വാങ്ങിയിരുന്നില്ല. അതുകൊണ്ട് ഗ്രാമത്തില്‍ ഷൂസ്സ് ഉണ്ടാക്കിയിരുന്ന ഒരു വ്യക്തിയോട് ഹരിവംശജിക്ക് വേണ്ടി ഷൂസ്സ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അതിൻ്റെ പുരോഗതിയെക്കുറിച്ച് അറിയാന്‍ ഹരിവംശജി നിരന്തരം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു സമ്പന്നന്‍ തന്റെ ബംഗ്ലാവിൽ അതിന്റെ പുരോഗതി കാണാന്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നതുപോലെ ഹരിവംശജിയും ഷൂകളുടെ പുരോഗതി നിരീക്ഷിക്കാനായി നിരന്തരം അവിടെ പോയിരുന്നു. ആ ചെരുപ്പുകുത്തിയോട് എല്ലാ ദിവസവും എന്ന് തന്റെ ഷൂസ്സ് തയാറാകുമെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഹരിവംശജി ഇത്രയൂം നിദാനമായ വ്യക്തിയായതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം.
അദ്ദേഹത്തെ ജെ.പി വളരെ അഗാധമായി സ്വാധീനിച്ചിരുന്നു. ആ സമയത്ത് പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും വര്‍ദ്ധിച്ചു. അതുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് അറിയാന്‍ കഴിഞ്ഞു. ഹരിവംശജിക്ക് ആദ്യമായി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബത്തിലെ ചില അംഗങ്ങള്‍ കരുതി അദ്ദേഹം സ്‌കോളര്‍ഷിപ്പ് പണം മുഴുവനും വീട്ടില്‍ കൊണ്ടുവരുമെന്ന്. ആ സ്‌കോളര്‍ഷിപ്പ് പണം വീട്ടില്‍ കൊണ്ടുപോകുന്നതിന് പകരം അദ്ദേഹം ആ പണം മുഴുവനും പുസ്തകങ്ങള്‍ക്കാണ് ചെലവഴിച്ചത്. ആത്മകഥകളും സാഹിത്യവും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം വീട്ടില്‍കൊണ്ടുവന്നു. അതുമുതല്‍ ഹരിവംശജിയുടെ പുസ്തങ്ങളോടുള്ള സ്‌നേഹം ഊനംതട്ടാതെ ഒപ്പമുണ്ട്.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, സാമൂഹിക പ്രശ്‌നങ്ങളിലെ നാലുപതിറ്റാണ്ടുകാലത്തെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം 2014ലാണ് ഹരിവംശജി പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. സഭയുടെ ഉപാദ്ധ്യക്ഷന്‍ എന്ന നിലയിലും തന്റെ പാര്‍ലമെന്റംഗം എന്ന കാലാവധിയിലും അദ്ദേഹം തന്റെ ഔചിത്യബോധം പരിപാലിച്ച രീതിയും തുല്യമായി ആകര്‍ഷണീയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്ലെങ്കില്‍ തന്ത്രപരമായ സുരക്ഷയില്‍ ഹരിവംശജി തന്റെ വീക്ഷണങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ തന്നെ അവതരിപ്പിച്ചു.
തന്റെ വീക്ഷണങ്ങള്‍ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്നെ അടയാളപ്പെടുത്തിയെന്ന് നമുക്കെല്ലാം അറിയാം. സഭയിലെ ഒരു അംഗം എന്ന നിലയിലുള്ള തന്റെ പരിചയവും അറിവും കൊണ്ട് രാജ്യത്തെ സേവിക്കുന്നതിനുള്ള എല്ലാ പരിശ്രമവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയനുകളുടെ പല സമ്മേളനങ്ങളിലായിക്കോട്ടെ, അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ സാംസ്‌ക്കാരിക പ്രതിനിധി സംഘത്തിലെ അംഗം എന്ന നിലയിലായിക്കോട്ടെ ആഗോള വേദികളില്‍ ഇന്ത്യയുടെ അന്തസ്സും ഒന്നിത്യവും ഉയര്‍ത്തുന്നതിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. അത്തരത്തിലുള്ള എല്ലാ സ്ഥലങ്ങളിലും ഹരിവംശജി ഇന്ത്യയുടെയും രാജ്യത്തിന്റെ പാര്‍ലമെന്റിന്റെയും അന്തസ് ഉയര്‍ത്തി.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍ സര്‍, സഭയുടെ ഉപാദ്ധ്യക്ഷന് പുറമെ രാജ്യസഭയുടെ നിരവധി കമ്മിറ്റികളുടെ ചെയര്‍മാനും കൂടിയാണ് ഹരിവംശജി. അത്തരം കമ്മിറ്റികളുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഹരിവംശജി അത്തരം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അവയുടെ പങ്ക് കാര്യക്ഷമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ഒരു മാധ്യമപ്രര്‍ത്തകനായതുകൊണ്ടുതന്നെ ഒരു പാര്‍ലമെന്റേറിയന്റെ പെരുമാറ്റം എന്തായരിിക്കണമെന്ന ദൗത്യത്തിലായിരുന്നു എപ്പോഴും ഹരിവംശി എന്ന് ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ഒരു പാര്‍ലമെന്റംഗമായശേഷം എല്ലാ എം.പിമാരെയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് ബോധവാന്മാരാക്കാനായി അദ്ദേഹം നിരവധി പരിശ്രമങ്ങള്‍ നടത്തിയിരുന്നു.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍ സര്‍, തന്റെ പാർലമെൻററി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹരിവംശജി തുല്യമായ രീതിയില്‍ വളരെ സജീവമായ ബുദ്ധിജീവിയും ചിന്തകനുമാണ്.അദ്ദേഹം ഇപ്പോഴും രാജ്യത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ട്. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, തന്ത്രപര, രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിലെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ഇപ്പോഴും അതേപോലെയുണ്ട്. അദ്ദേഹത്തിന്റെ പുസ്തകം നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖര്‍ജിയുടെ ജീവിതത്തെ ഉയര്‍ത്തിക്കാട്ടുകയും ഒപ്പം അദ്ദേഹത്തിന്റെ എഴുതാനുളള സാമര്‍ത്ഥ്യം പ്രകടമാക്കുന്നതുമാണ്. തുടര്‍ന്നും നമ്മെ ഉപാദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഹരിവംശ്ജി നയിക്കുമെന്നതില്‍ ഞാനും ഈ സഭയിലെ മറ്റ് എല്ലാ അംഗങ്ങളും ഭാഗ്യവാന്മാരാണ്.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, 250 ല്‍ അധികം സമ്മേളനങ്ങള്‍ നടത്തികൊണ്ട് നമ്മുടെ ഈ ഉപരിസഭ പുതിയ ഒരു ആരംഭം കുറിച്ചിരിക്കുകയാണ്. ഈ യാത്ര നമ്മുടെ ജനാധിപത്യത്തിന്റെ പക്വതയുടെ തെളിവാണ്. ഈ സുപ്രാധനവും ബ്രഹത്തുമായ ഉത്തരവാദിത്തത്തിൽ ഹരിവംശജിക്ക് അനവധി നിരവധി ശുഭാംശസകള്‍. നിങ്ങള്‍ ആരോഗ്യവാനായി തുടരുകയും വളരെ ആരോഗ്യകരമായ ഒരു അന്തരീക്ഷം നിലനിര്‍ത്തികൊണ്ട് ഉപരിസഭയെക്കുറിച്ചുള്ള പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ കടമകള്‍ നിര്‍വഹിക്കുകയും ചെയ്യണം. ഹരിവംശജിക്ക് വെല്ലുവിളി ഉയര്‍ത്തിയതിന് മനോജ് ജാജിക്കും എന്റെ ശുഭാംശസകള്‍. നമ്മുടെ ജനാധിപത്യത്തിന്റെ അന്തസിന് തെരഞ്ഞെടുപ്പ് പ്രക്രിയയും പ്രധാനമാണ്. നമ്മുടെ ബീഹാര്‍ ജനാധിപത്യധാര്‍മികതയുടെ ഭൂമിയാണ്. ഈ സഭയിലൂടെ ഹരിവംശജി വൈശാലിയുടെ പാരമ്പര്യവും ബീഹാറിന്റെ ശോഭയും ഉയര്‍ത്തുകയും ചെയ്യുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.
ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തതിന് ഞാന്‍ സഭയിലെ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍ക്കും നന്ദിരേഖപ്പെടുത്തുന്നു. ഒരിക്കല്‍ കൂടി ഹരിവംശജിക്കും എല്ലാ അംഗങ്ങള്‍ക്കും നിരവധി അഭിനന്ദനങ്ങള്‍.
നന്ദി!
***
(Release ID: 1654464)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada