ആയുഷ്
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഹോമിയോപ്പതി എന്നീ മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്ക് വിപ്ലവാത്മക നവീകരണം
प्रविष्टि तिथि:
15 SEP 2020 12:15PM by PIB Thiruvananthpuram
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഹോമിയോപ്പതി എന്നീ മേഖലയുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയം അവതരിപ്പിച്ച രണ്ട് സുപ്രധാന ബില്ലുകൾ പാർലമെന്റിൽ പാസായതോടെ ഈ മേഖലയുടെ വിപ്ലവാത്മക നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ദേശീയ കമ്മീഷൻ ബില്ലും ഹോമിയോപ്പതി ദേശീയ കമ്മീഷൻ ബില്ലും ഇന്നലെ ലോക്സഭ പാസാക്കി. നിലവിലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്ട്(1970), ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്(1973) എന്നിവയ്ക്കു പകരമാണ് പുതിയ ബില്ലുകൾ.
പുതിയ ബില്ലുകള്‍ രാജ്യസഭ 2020 മാർച്ച് 18ന് പാസാക്കിയിരുന്നു. ബിൽ നിലവിൽ വരുന്നതോടെ നിലവിലുള്ള സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ, സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി എന്നിവയുടെ നവീകരണത്തിന് വഴിതെളിക്കും. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഹോമിയോപ്പതി മേഖലകളുടെ നവീകരണം ലക്ഷ്യമിട്ടാണ് രണ്ട് ബില്ലുകളും അവതരിപ്പിച്ചിരിക്കുന്നത്.
***
(रिलीज़ आईडी: 1654448)
आगंतुक पटल : 241
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada