PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 11.09.2020
Posted On:
10 SEP 2020 6:18PM by PIB Thiruvananthpuram
ഇതുവരെ:
· രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
· രാജ്യത്തെ ആകെ രോഗബാധിതര്‍ 9,19,018
· റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളില്‍ നെഗറ്റീവായാലും രോഗലക്ഷണമുള്ളവരെ ആര്‍ടി-പിസിആര്‍ വഴി നിര്‍ബന്ധമായും വീണ്ടും പരിശോധിക്കാന്‍ സംസ്ഥാനങ്ങളോടും യുടികളോടും അഭ്യര്‍ത്ഥിച്ച് ആരോഗ്യ മന്ത്രാലയം
· ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയുടെ 73-ാമത് സെഷനില്‍ അംഗരാജ്യങ്ങള്‍ കോവിഡ്19നെതിരായ കൂട്ടായ പ്രതികരണം പ്രഖ്യാപിച്ചു.
· പോഷണ്‍മാഹ് ആചരണത്തില്‍ ആയുഷ് അടിസ്ഥാനമാക്കിയുള്ള ന്യൂട്രിഷന്‍ സൊല്യൂഷനുകള്‍ക്കു പ്രാധാന്യം നല്‍കണം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കോവിഡ്19: ആകെ 60% കേസുകളും റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
കഴിഞ്ഞ 24 മണിക്കൂറില്‍ 95,735 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ 60% കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 23,000 കേസുകളും ആന്ധ്രാപ്രദേശില്‍ നിന്ന് മാത്രം, 10,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 74% വും 9 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 49% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2,50,000 പേരും കര്‍ണാടയിലും ആന്ധ്രാ പ്രദേശിലും 97,000ല്‍ അധികം വീതവും രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 32% വും മഹാരാഷ്ട്രയിലാണ് (380), കര്‍ണാടകയില്‍ 128 ഉം തമിഴ്നാട്ടില്‍ 78 പേരും മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ മരണത്തിന്റെ 69% വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652995
ദ്രുത ആന്റിജന്‍ പരിശോധനകളില്‍ നെഗറ്റീവ് ആയ, രോഗലക്ഷണങ്ങളുള്ള എല്ലാ കേസുകളും ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ദ്രുത ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും രോഗലക്ഷണങ്ങളുള്ളതുമായ കേസുകളില്‍, തുടര്‍ന്ന് ആര്‍.റ്റി. -പി.സി.ആര്‍. പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ചില വലിയ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇനിപ്പറയുന്ന രണ്ട് പ്രത്യേക വിഭാഗം ആളുകളില്‍ വീണ്ടും ആര്‍.ടി.-പി.സി.ആര്‍. പരിശോധന നടത്തേണ്ടതുണ്ടെന്ന് ഐ.സി.എം.ആറിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു:
1. ദ്രുത ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകള്‍
2. രോഗലക്ഷങ്ങളില്ലാത്തതും ദ്രുത ആന്റിജന്‍ പരിശോധനയില്‍ (ഞഅഠ) നെഗറ്റീവ് ആയതും തുടര്‍ന്ന് 2 മുതല്‍ 3 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതുമായ ആളുകള്‍.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തിരമായി ഒരു നിരീക്ഷണ സംവിധാനം (ഇതിനായി നിയുക്തനായ ഒരു ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഒരു സംഘം) ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652987
ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയിലെ 73-ാമത് സെഷന്‍- കോവിഡ് 19 അടിയന്തര തയ്യാറെടുപ്പിനെക്കുറിച്ചുള്ള മന്ത്രിതല വട്ടമേശസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയില്‍ അനിവാര്യമായ കോവിഡ് ഇതര ആരോഗ്യ സേവനങ്ങള്‍ പരിപാലിക്കുന്നതിനും നടത്തിയ പ്രധാന ഇടപെടലുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആരോഗ്യ അടിയന്തിര തയ്യാറെടുപ്പുകളിലും ഭാവിയില്‍ മഹാമാരികള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണ സംവിധാനങ്ങളിലും നിക്ഷേപം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652976
ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയിലെ രാജ്യങ്ങളുടെ 73-ാമത് സെഷന്‍- കോവിഡ് 19നെതിരായ കൂട്ടായ പ്രതിരോധത്തിനുള്ള പ്രഖ്യാപനത്തെ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു
ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ 73-ാമത് സെഷന്റെ സമാപനത്തില്‍, തായ്ലന്‍ഡിലെ ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ ശ്രീ. അനുതിന്‍ ചാന്‍വിരാകുല്‍ അധ്യക്ഷനായി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1653025
പ്രധാനമന്ത്രി സൗദി അറേബ്യന്‍ രാജാവുമായി ടെലിഫോണില്‍ സംസാരിച്ചു
സൗദി അറേബ്യന്‍ രാജാവ് ഹിസ് മെജസ്റ്റി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി. കോവിഡ്-19ന്റെ പശ്ചാത്തലത്തിലുള്ള ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഇരുനേതാക്കളും പങ്കുവച്ചു. ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ സൗദി അറേബ്യ നല്‍കിയ നേതൃത്വത്തിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ജി 20 തലത്തില്‍ എടുത്ത മുന്‍കൈകള്‍ മഹാമാരിക്കെതിരായി ഏകോപിതമായ പ്രതിരോധം തീര്‍ക്കുവാന്‍ സഹായിച്ചുവെന്ന് ഇരുനേതാക്കളും അംഗീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652915
മണ്‍സൂണ്‍ സെഷന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി രാജ്യസഭ ചെയര്‍മാന്‍ സഭയുടെ പരിശീനലസെഷന്‍ സംഘടിപ്പിച്ചു
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ സെപ്റ്റംബര്‍ 14 തിങ്കളാഴ്ച മുതലാണ് നടക്കുന്നത്. സാമൂഹ്യാകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പരിശീലനാര്‍ഥം മോക്ക് സെഷന്‍ കഴിഞ്ഞ ദിവസം രാജ്യസഭാ ചെയര്‍മാന്‍ ശ്രീ എം വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ നടത്തി. ക്രമീകരണങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652694
ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ പദ്ധതിക്കു ധനമന്ത്രി തുടക്കംകുറിച്ചു; ഇഎഎസ്ഇ 2.0 ഇന്‍ഡക്‌സ് ഫലങ്ങളും പ്രഖ്യാപിച്ചു
കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പിഎസ്ബികള്‍ ഒരുക്കുന്ന ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കലെത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഇഎഎസ്ഇ ബാങ്കിംഗ് പരിഷ്‌കരണ സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കുകളെ മന്ത്രി അനുമോദിച്ചു. കോള്‍ സെന്റര്‍, വെബ് പോര്‍ട്ടല്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് എന്നിവവഴി ഉപയോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമുളള സേവനങ്ങള്‍ ആവശ്യപ്പെടാനാകും. രാജ്യമെമ്പാടുമുള്ള 100 കേന്ദ്രങ്ങളിലാണ് സംവിധാനം ഒരുക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652723
പോഷണ്‍മാഹ് ആചരണത്തില്‍ ആയുഷ് അടിസ്ഥാനമാക്കിയുള്ള ന്യൂട്രിഷന്‍ സൊല്യൂഷനുകള്‍ക്കു പ്രാധാന്യം നല്‍കണം
പരമ്പരാഗത ആരോഗ്യ പരിപാലനത്തെ അടിസ്ഥാനമാക്കിയുള്ള ന്യൂട്രിഷന്‍ സൊല്യൂഷനുകള്‍ 2020 സെപ്റ്റംബര്‍ മാസത്തിലെ പോഷണ്‍മാഹ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാകും. ഇത് പോഷന്‍ അഭിയാന് കീഴിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം പകരും. പോഷണ്‍ അഭിയാന്‍ (നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍) 2018 മാര്‍ച്ച് 8 നാണ് ആരംഭിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652991
നവീകരണം, സംരംഭകത്വം, ഇന്‍കുബേഷന്‍ റിപ്പോര്‍ട്ട് എന്നിവയ്ക്ക് ഊര്‍ജം പകരാന്‍ ശാസ്ത്ര സാങ്കേതികവകുപ്പ്
നവീകരണം, സംരംഭകത്വം, ഇന്‍കുബേഷന്‍ എന്നിവയ്ക്ക് ഊര്‍ജം പകരുന്നതിനുള്ള നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍എസ്ടിഡിബി) യാത്രയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസര്‍ അശുതോഷ് ശര്‍മ പുറത്തിറക്കി.
ഡിഎസ്ടി സൃഷ്ടിച്ച 153 ഇന്‍കുബേറ്ററുകളുടെ ശൃംഖലയിലൂടെ 3,681 സ്റ്റാര്‍ട്ടപ്പുകളെയാണ് പരിപാലിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652924
***
(Release ID: 1653263)
Visitor Counter : 198