ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പരിശോധനയില്‍ പുതിയ ഉയരങ്ങള്‍ താണ്ടി ഇന്ത്യ


തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ പ്രതിദിനം  നടത്തിയത് 11.70 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍

Posted On: 04 SEP 2020 12:08PM by PIB Thiruvananthpuram

 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തു നടത്തുന്നത് പ്രതിദിനം 11.70 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,69,765 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. മറ്റൊരു രാജ്യവും ഇത്ര ഉയര്‍ന്ന നിരക്കില്‍ പ്രതിദിന പരിശോധനനേട്ടം  കൈവരിച്ചിട്ടില്ല. 

ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.7 കോടിയോട് അടുക്കുന്നു.  (4,66,79,145).ഉയര്‍ന്ന പരിശോധനയ്ക്കിടയിലും പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 7.5 ശതമാനത്തില്‍ താഴെയും സഞ്ചിത പോസിറ്റീവിറ്റി നിരക്ക് 8.5 ശതമാനത്തില്‍ താഴെയുമാണ്.  1.74 % ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്. ഇത് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. 

രാജ്യത്തിപ്പോള്‍ 1631 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 1025 ലാബുകളും സ്വകാര്യ മേഖലയില്‍ 606 ലാബുകളുമുണ്ട്.  

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***



(Release ID: 1651251) Visitor Counter : 228