ധനകാര്യ കമ്മീഷൻ

15-ാം ധനകാര്യ കമ്മീഷന്റെ സാമ്പത്തിക ഉപദേശക സമിതിയോഗം നാളെ

Posted On: 03 SEP 2020 1:12PM by PIB Thiruvananthpuram

 


15-ാം ധനകാര്യ കമ്മീഷന്റെ ചെയര്‍മാന്‍ ശ്രീ എന്‍ കെ സിങ്ങും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗങ്ങളും സാമ്പത്തിക ഉപദേശക സമിതിയുമായി നാളെ ഏകദിന കൂടിക്കാഴ്ച നടത്തും.

''ജിഡിപി വളര്‍ച്ച, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതി ഇടപെടലുകള്‍, ജിഎസ്ടി നഷ്ടപരിഹാരം, വരുമാന കമ്മി ഗ്രാന്റ്, സാമ്പത്തിക ഏകീകരണം എന്നിവയെക്കുറിച്ചുള്ള അന്തിമ ചര്‍ച്ച''യാണ് യോഗത്തിലുണ്ടാകുക.

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളായ പിനാക്കി ചക്രവര്‍ത്തി, ഡോ. പ്രാചി മിശ്ര, ഡോ. ഓംകാര്‍ ഗോസ്വാമി, ഡോ. സജ്ജിദ് , ശ്രീ നീല്‍കാന്ത് മിശ്ര, ഡോ. രതിന്‍ റോയ്, ഡോ. ഡി കെ ശ്രീവാസ്തവ, ഡോ. അരവിന്ദ് വിർമാനി , ഡോ. എം ഗോവിന്ദറാവു, ഡോ. സുദീപ്‌തോ മുണ്ഡ്‌ലെ, ഡോ. ശങ്കര്‍ ആചാര്യ, ഡോ. പ്രണബ് സെന്‍, ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കും.

***


(Release ID: 1650988) Visitor Counter : 1090