പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യസമരത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ നായകരുടെ വീരഗാഥകള്‍ പ്രചരിപ്പിക്കാൻ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മൻ കീ ബാത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
Posted On:
30 AUG 2020 3:04PM by PIB Thiruvananthpuram
സ്വാതന്ത്ര്യസമരത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ നായകരുടെ വീരഗാഥകള്‍ പ്രചരിപ്പിക്കാൻ മന്‍ കി ബാത്തിൻ്റെ ഏറ്റവും പുതിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ആഹ്വാനം ചെയ്തു.
ഒരാള്‍ അവന്റെ/അവളുടെ വിജയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എപ്പോഴും ഒരു ഗുരുനാഥനെക്കുറിച്ച് ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി അദ്ധ്യാപകര്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയാണ് ഉയര്‍ത്തിയത്, എന്നാൽ സാങ്കേതികവിദ്യയുടെ പുതിയ വഴികളെ സ്വീകരിച്ചു കൊണ്ട് ഇതിനെ അവർ ഒരു അവസരമാക്കി മാറ്റുകയും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഗുണഫലങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാൻ അദ്ധ്യാപകര്‍ സവിശേഷമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ നായകരെക്കുറിച്ച് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ സുപരിചിതരായിരിക്കേണ്ടത് അനിവാര്യമാണെന്ന് 2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നത് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാര്‍ത്ഥികൾ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അതോടൊപ്പം അവരുടെ പ്രാദേശിക ചുറ്റുപാടുകളിലെ സമര ചരിത്രത്തെയും വിലയിരുത്തുമ്പോള്‍ അതിന്റെ പ്രതിധ്വനി വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തില്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ജില്ലകളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ കണ്ടെത്താന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. തങ്ങളുടെ നഗരത്തില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു സ്ഥലം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്നതിന് ആസൂത്രണം ചെയ്യണം. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 75 കവിതകളും കഥകളും എഴുതുന്നതിനുള്ള നിശ്ചയദാര്‍ഡ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിശ്രമങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും വിസ്മൃതിയിലേക്ക് മങ്ങിപ്പോകുകയും ചെയ്ത ലക്ഷക്കണക്കിന് നായകരുടെ ഗാഥകള്‍ മുന്നോട്ടുകൊണ്ടുവരുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 5ന് അദ്ധ്യാപകദിനം ആചരിക്കാനിരിക്കെ ഇതിന് വേണ്ട പരിസ്ഥിതി സൃഷ്ടിക്കുന്നതിന് തയാറെടുക്കുവാൻ അദ്ധ്യാപകരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
*********
(Release ID: 1649903)
Visitor Counter : 233
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada