PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 28.08.2020
प्रविष्टि तिथि:
28 AUG 2020 6:18PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന പരിശോധന 9 ലക്ഷത്തിലധികം
; ആകെ പരിശോധനകള്‍ 4 കോടിയോട് അടുക്കുന്നു
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് നടത്തിയത് 1 കോടിയിലധികം പരിശോധനകള്‍
26 ലക്ഷം പേര്‍ കോവിഡ് രോഗമുക്തരായി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,177 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായി.
കോവിഡ് 19 മുക്തി നിരക്ക് 76.28 ശതമാനമായി.
മരണ നിരക്ക് 1.82 ശതമാനമായി കുറഞ്ഞു
ആകെ കോവിഡ് കേസുകളുടെ 22 ശതമാനം മാത്രമാണ് നിലവില്‍ രോഗബാധിതര്‍
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന പരിശോധന 9 ലക്ഷത്തിലധികം; ആകെ പരിശോധനകള്‍ 4 കോടിയോട് അടുക്കുന്നു: കേന്ദ്രഗവണ്‍മെന്റിന്റെ ''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയത്തിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പ്രതിദിന കോവിഡ് -19 സാമ്പിള്‍ പരിശോധന 9 ലക്ഷത്തിലേറെയായി. ദിനംപ്രതി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 9,01,338 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകള്‍ 4 കോടിയോടടുക്കുന്നു. നിലവില്‍ 3,94,77,848 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649171
കോവിഡ് 19 ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 22%; മാത്രം; 26 ലക്ഷം പേര്‍ കോവിഡ് രോഗമുക്തരായി: ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് 19 മുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടാകുന്നത്. മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍, കോവിഡ് ബാധിതരില്‍ നാലില്‍ മൂന്നുഭാഗവും രോഗമുക്തരായി. നാലിലൊന്നില്‍ താഴെ പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649147
ഇന്‍ഡോര്‍ എംജിഎം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649276
പിഎം ജെഡിവൈ ആറുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി: ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649133
പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു: പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649031
പ്രധാൻമന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ.) - സമഗ്ര സാമ്പത്തിക ശാക്തീകരണത്തിനുള്ള ദേശീയ ദൗത്യം വിജയകരമായി ആറ് വർഷം പൂർത്തിയാക്കി: 2014 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നായ പ്രധാൻമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649091
ഏകഭാരതം ശ്രേഷ്ഠ ഭാരതം കോവിഡ് കാലത്ത് നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് കേന്ദ്ര ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649132
അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വെര്‍ച്വലി ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1649056
***
(रिलीज़ आईडी: 1649303)
आगंतुक पटल : 261
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu