ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന പരിശോധന 9 ലക്ഷത്തിലധികം
ആകെ പരിശോധനകള്‍ 4 കോടിയോട് അടുക്കുന്നു
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് നടത്തിയത് 1 കോടിയിലധികം പരിശോധനകള്‍
Posted On:
28 AUG 2020 1:15PM by PIB Thiruvananthpuram
കേന്ദ്രഗവണ്‍മെന്റിന്റെ ''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയത്തിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പ്രതിദിന കോവിഡ് -19 സാമ്പിള്‍ പരിശോധന 9 ലക്ഷത്തിലേറെയായി. ദിനംപ്രതി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 9,01,338 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകള്‍ 4 കോടിയോടടുക്കുന്നു. നിലവില്‍ 3,94,77,848 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ദശലക്ഷത്തിലെ പരിശോധനകള്‍ 28,607 ആയി വര്‍ധിച്ചു.
രാജ്യത്തിന്ന് 1564 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 998 ലാബുകളും സ്വകാര്യമേഖലയില്‍ 566ഉം.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 801 (സര്‍ക്കാര്‍: 461 + സ്വകാര്യമേഖല: 340)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 643 (സര്‍ക്കാര്‍: 503 + സ്വകാര്യമേഖല: 140
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 120 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 86)
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .
***
(Release ID: 1649234)
Visitor Counter : 236
Read this release in:
Urdu
,
English
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu