ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 22% മാത്രം



26 ലക്ഷം പേര്‍ കോവിഡ് രോഗമുക്തരായി; ചികിത്സയിലുള്ളവരേക്കാള്‍ 18 ലക്ഷം അധികം

Posted On: 28 AUG 2020 12:06PM by PIB Thiruvananthpuram

 

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് 19 മുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടാകുന്നത്. മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍, കോവിഡ് ബാധിതരില്‍ നാലില്‍ മൂന്നുഭാഗവും രോഗമുക്തരായി. നാലിലൊന്നില്‍ താഴെ പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.
26 ലക്ഷത്തോളം പേരാണ് രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,177 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായി.  ഇതോടെ രാജ്യത്തെ കോവിഡ് 19 മുക്തി നിരക്ക് 76.28 ശതമാനമായി.

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 3.5 മടങ്ങ് അധികമാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 21.90% ആണ്. രോഗമുക്തരുടെ ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച്  18,41,925 ആണ്.

നിലവില്‍ രാജ്യത്ത് 1723 ഡിസിഎച്ച്, 3883 ഡിസിഎച്ച്സി, 11,689 സിസിസി എന്നിവയുണ്ട്. ആകെ 15,89,105 ഐസൊലേഷന്‍ കിടക്കകളും ഓക്സിജന്‍ പിന്തുണയുള്ള 2,17,128 കിടക്കകളും 57,380 ഐസിയു കിടക്കകളുമുണ്ട്. മരണനിരക്ക് ക്രമമായി കുറഞ്ഞ് ഇപ്പോള്‍ 1.82% ആയി.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


****



(Release ID: 1649233) Visitor Counter : 193