PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 26.08.2020
Posted On:
26 AUG 2020 6:20PM by PIB Thiruvananthpuram
ഇതുവരെ:
കോവിഡ് രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് അധികം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ കോവിഡ് -19 മുക്തരായതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 24,67,758 ആയി; കോവിഡ് മുക്തി നിരക്ക് 76.3%
മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 1.84% ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,23,992 പരിശോധനകള്‍; ഇതുവരെ രാജ്യത്ത് നടത്തിയത് ആകെ 3,76,51,512 പരിശോധനകളാണ്.
സിജിഎച്ച്എസ് ഡല്‍ഹി/കേന്ദ്ര ഭരണ പ്രദേശത്ത് ഇ-സഞ്ജീവനി വഴി ടെലി-കണ്‍സല്‍ട്ടേഷന്‍ സേവനം ആരംഭിച്ചു
ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ രാജസ്ഥാനില്‍ രണ്ട് മെഡിക്കല്‍ കോളജുകളും മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളും രാജ്യത്തിന് സമര്‍പ്പിച്ചു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
രോഗമുക്തി നിരക്കിനൊപ്പം രോഗമുക്തരും ചികിത്സയിലുള്ളവരുമായുള്ള അന്തരത്തിലും വര്‍ധന; രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് അധികം: രാജ്യത്ത് കോവിഡ് 19 മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് കൂടുതലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000-ലേറെപ്പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ കോവിഡ് -19 മുക്തരായി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 24,67,758 ആയി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648672
കോവിഡ് 19 പരിശോധനയില്‍ വര്‍ധന; നിലവില്‍ രാജ്യത്ത് പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍;ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 27,000 കടന്നു:
സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648683
സിജിഎച്ച്എസ് ഡല്‍ഹി/കേന്ദ്ര ഭരണ പ്രദേശത്ത് ഇ-സഞ്ജീവനി വഴി ടെലി-കണ്‍സല്‍ട്ടേഷന്‍ സേവനം ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648664
ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ രാജസ്ഥാനില്‍ രണ്ട് മെഡിക്കല്‍ കോളജുകളും മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളും രാജ്യത്തിന് സമര്‍പ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648708
5.88 ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്ന 8363 പദ്ധതികള്‍ ഈ വര്‍ഷം ഏപ്രില്‍ 20 മുതല്‍ എണ്ണ, വാതക മേഖലയില്‍ ആരംഭിച്ചു. ഏതാണ് 33.8 കോടി മനുഷ്യ തൊഴില്‍ ദിനങ്ങള്‍ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648544
ഗരീബ് കല്യാൺ റോസ്‌ഗാർ അഭിയാന്റെ കീഴിൽ 85000 ജലസംരക്ഷണ തടയണകളും 2.63 ലക്ഷം ഗ്രാമീണ ഭവനങ്ങളും നിർമ്മിച്ചു: അഭിയാന്റെ കീഴിൽ ഒൻപതാം ആഴ്ചയോടെ തന്നെ ഏകദേശം 24 കോടി മനുഷ്യ തൊഴിൽദിനങ്ങൾ നൽകി. ഇതുവരെ 18,862 കോടി രൂപ ചെലവഴിച്ചു. 85,786 ജലസംരക്ഷണ തടയണകൾ, 2,63,846 ഗ്രാമീണ ഭവനങ്ങൾ, 19,397 കന്നുകാലി തൊഴുത്തുകൾ, 12,798 ജലസേചന കുളങ്ങൾ, 4,260 സമൂഹ ശുചിത്വ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648709
***
(Release ID: 1648786)
Visitor Counter : 190