ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രോഗമുക്തി നിരക്കിനൊപ്പം രോഗമുക്തരും ചികിത്സയിലുള്ളവരുമായുള്ള അന്തരത്തിലും വര്‍ധന
രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് അധികം
Posted On:
26 AUG 2020 1:06PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് കൂടുതലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000-ലേറെപ്പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ കോവിഡ് -19 മുക്തരായി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 24,67,758 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ദ്രുതഗതിയില്‍ വര്‍ധിക്കാനും ഇതിടയാക്കി.
നിലവില്‍ രാജ്യത്ത് കോവിഡ്-19 ചികിത്സയിലുള്ളത് 7,07,267 പേരാണ്. ഇതിനേക്കാള്‍ 17,60,489 കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതോടെ, രാജ്യത്തെ കോവിഡ് -19 മുക്തി നിരക്ക് 76% (76.30%) കടന്നു.
ആകെ രോഗബാധിതരുടെ 21.87% മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 1.84% ആയി.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1648694)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu