ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് 19 പരിശോധന 3.7 കോടിയോട് അടുക്കുന്നു

Posted On: 25 AUG 2020 1:22PM by PIB Thiruvananthpuram

ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3.7 കോടിയോട്  അടുത്ത്  കോവിഡ് പരിശോധനകളാണ്. ആകെ പരിശോധനകളുടെ എണ്ണം നാളിതു വരെ 3,68,27,520 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,25,383 ടെസ്റ്റുകളാണ് നടത്തിയത്.ദശലക്ഷത്തിലെ പരിശോധന(ടിപിഎം) 26,685 ആയി വര്‍ധിച്ചു.  

രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1524 ലാബുകളാണുള്ളത്. ഗവണ്‍മെന്റ് മേഖലയില്‍ 986ഉം സ്വകാര്യമേഖലയില്‍ 538ഉം ലാബുകളാണുള്ളത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****

 


(Release ID: 1648498) Visitor Counter : 244