ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ ഇന്ത്യയിലെ കോവിഡ് രോഗമുക്തര്‍   

Posted On: 25 AUG 2020 12:29PM by PIB Thiruvananthpuram

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,550 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന രോഗമുക്തിനിരക്കാണിത്. ആകെ രോഗമുക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു (24,04,585).

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.92 ശതമാനമായി വര്‍ധിച്ചു.  ഇതോടെ സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും (7,04,348) തമ്മിലുള്ള അന്തരം 17 ലക്ഷം കവിഞ്ഞു. നിലവിലുള്ള രോഗികളുടെ 3.41 മടങ്ങാണ് രോഗമുക്തര്‍. കഴിഞ്ഞ 25 ദിവസങ്ങളില്‍ രോഗമുക്തിയില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായി. 

രാജ്യത്ത് ചികിത്സയിലുള്ളത്  ആകെ രോഗബാധിതരുടെ 22.24 % മാത്രമാണ്. മരണനിരക്ക് 1.84 % ആയി കുറയുകയും ചെയ്തു. 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 1123978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 
**



 


(Release ID: 1648496)