പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയില്‍ കളിക്കോപ്പ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി യോഗം വിളിച്ചു

Posted On: 22 AUG 2020 9:01PM by PIB Thiruvananthpuram

ഇന്ത്യന്‍ കളിക്കോപ്പ് നിര്‍മ്മാണവും അതിന്റെ ആഗോള മുദ്രണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തു.

ഇന്ത്യ നിരവധി കളികോപ്പ് ക്ലസ്റ്ററുകളുടെ ഭൂമിയാണെന്നും ഇവിടെയുള്ള ആയിരക്കണക്കിന് കൈത്തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ സാംസ്‌ക്കാരിക ബന്ധമുള്ളവ മാത്രമല്ല വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ മാനസിക ചലനനൈപുണ്യവും ജീവിത വൈദഗ്ധ്യങ്ങളും ഉണ്ടാക്കുന്നതിനും സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം ക്ലസ്റ്ററുകളെ നൂതനാശപരവും സൃഷ്ടിപരവുമായ രീതികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ കളിക്കോപ്പ് വിപണിക്ക് വലിയ സാദ്ധ്യതകളുണ്ടെന്നും ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിനു  കീഴിലുള്ള പ്രാദേശികത (വോക്കല്‍ ഫോര്‍ ലോക്കല്‍)' പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ വ്യവസായത്തില്‍ പരിവര്‍ത്തനപരമായ മാറ്റം കൊണ്ടുവരാനാകുമെന്നും അറിയിച്ചു. സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും ഉപയോഗത്തിനും ആഗോള നിലവാരം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അങ്കണവാടി കേന്ദ്രങ്ങളിലും സ്‌കൂളുകളിലും കുട്ടികളുടെ മൊത്തത്തിലുള്ള വികാസത്തിനായി ഇന്ത്യന്‍ സംസ്‌ക്കാരവും ധാര്‍മ്മികതയുമായി അണിനിരന്നിരിക്കുന്ന കളികോപ്പുകളെ പ്രബോധന ഉപകരണങ്ങളായി ഉപയോഗിക്കണമെന്ന് ഒരു കുട്ടിയുടെ മനസിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കളിക്കോപ്പുകള്‍ക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ലക്ഷ്യങ്ങളിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്ന ഒരു വിചാരം ഉള്ളില്‍ നിറയ്ക്കുന്ന നൂതനാശയപരമായ കളികോപ്പുകളും രൂപരേഖകളുമായി യുവജനങ്ങള്‍ മുന്നോട്ടുവരുന്നതിന് തയാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

'ഏക  ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ഉത്സാഹത്തെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമങ്ങളാകാന്‍ കളിപ്പാട്ടങ്ങള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം കളിപ്പാട്ടങ്ങള്‍ ഇന്ത്യയുടെ മൂല്യവ്യവസ്ഥിതിയും  സാംസ്‌ക്കാരികമായി സ്ഥാപിക്കപ്പെട്ട പരിസ്ഥിതി സൗഹൃദ സമീപനവും പ്രതിഫലിക്കുന്നതാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയുടെ സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്പ്രത്യേകിച്ച് കരകൗശല കളിക്കോപ്പുകള്‍ക്ക് പ്രശസ്തമായ മേഖലകളില്‍ ടൂറിസത്തെ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ ധാര്‍മികതയും മൂല്യവും പ്രതിഫലിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള കളിക്കോപ്പുകള്‍ക്കും രൂപരേഖകള്‍ക്കുമുള്ള നൂതനാശയങ്ങള്‍ക്കായി യുവാക്കള്‍ക്ക് വേണ്ടി ഹാക്കത്തോണുകള്‍ സംഘടിപ്പിക്കണമെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

വളരെയധികം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഗെയിംമിംഗ് വേദിക്ക് ഊന്നല്‍ നല്‍കികൊണ്ട്, ഈ മേഖലയിലെ വലിയ സാദ്ധ്യതകള്‍ ഇന്ത്യ പകര്‍ന്നെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ നിന്നും നാടോടി കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഗെയിമുകള്‍ വികസിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ഡിജിറ്റല്‍ ഗെയിമിംഗ് മേഖലയ്ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 



(Release ID: 1648006) Visitor Counter : 216