ധനകാര്യ മന്ത്രാലയം

കാർഷികമേഖലയിലെ പ്രത്യേക പുനരുജ്ജീവന നടപടികളുടെ  ഭാഗമായി 1, 02,065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കിക്കൊണ്ട്  1.22 കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചു

Posted On: 20 AUG 2020 12:36PM by PIB Thiruvananthpuram

 

കോവിഡ് 19 പ്രതിസന്ധിയിൽ നിന്നും കാർഷിക മേഖലയെ  പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കിസാൻ ക്രെഡിറ്റ് കാർഡ് വഴി  കർഷകർക്ക് ഇളവുകളോട്  കൂടിയ വായ്പ നൽകുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. 2020 ഓഗസ്റ്റ് 17 വരെയുള്ള കണക്കുകൾ പ്രകാരം 1, 02, 065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കി കൊണ്ട്  1.22 കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചു കഴിഞ്ഞു. 

ഗ്രാമീണ സാമ്പത്തിക മേഖലയെ  പുനരുജ്ജീവിപ്പിക്കുന്നതിനും  കാർഷിക മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി സഹായിക്കും.
ആത്മ നിർഭർ  പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ഇളവുകളോടെ കൂടിയ വായ്പ നൽകുന്നതിന് രണ്ട് ലക്ഷം കോടി രൂപ ഗവൺമെന്റ്  നേരത്തെ  പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ,  ക്ഷീരകർഷകർ,  എന്നിവരുൾപ്പെടെ 2.5 കോടി കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

***



(Release ID: 1647239) Visitor Counter : 125