PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 17.08.2020


Posted On: 17 AUG 2020 6:26PM by PIB Thiruvananthpuram

ഇതുവരെ: 

·    ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന നേട്ടത്തില്‍ ഇന്ത്യ (57,584)
·    രോഗമുക്തി നിരക്ക് 72% കടന്നു; ആകെ രോഗമുക്തരുടെ എണ്ണം അടുത്തുതന്നെ 2 ദശലക്ഷം കടക്കും
·    രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (6,76,900) ആകെ രോഗബാധിതരുടെ 25.57% മാത്രം
·    3 കോടി പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ; ദശലക്ഷത്തിലെ പരിശോധനകള്‍ വര്‍ധിച്ച് ഇന്ന് 21,769 ആയി.
·    രാജ്യത്ത് ശക്തമായ പൊതുജനാരോഗ്യ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഈ മഹാമാരി അവസരമൊരുക്കിയെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍
·    കൊറോണ ബാധിതര്‍ക്ക് ക്വാറന്റൈന്‍-ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യമൊട്ടാകെ 16 ഹജ്ജ് ഭവനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ശ്രീ നഖ്വി. 

·    

ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന നേട്ടത്തില്‍ ഇന്ത്യ (57,584); രോഗമുക്തി നിരക്ക് 72% കടന്നു; ആകെ രോഗമുക്തരുടെ എണ്ണം അടുത്തുതന്നെ 2 ദശലക്ഷം കടക്കും
രോഗമുക്തി നേടുന്നവരുടെ എണ്ണവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്. ഇന്ന്, ഇത് 12,42,942 ആണ്.
വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1646441


3 കോടിയിലധികം പരിശോധനകള്‍ നടത്തി കോവിഡ് പരിശോധനയില്‍ ഇന്ത്യ പുതിയ ഉയരത്തിലേക്ക്; ദശലക്ഷത്തിലെ പരിശോധന 21,769 ആയി വര്‍ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 7,31,697 പരിശോധനകള്‍ നടത്തി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646460


സിഐഐ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനസമ്മേളനത്തെ ഡോ. ഹര്‍ഷ് വര്‍ധന്‍ ഡിജിറ്റലായി അഭിസംബോധന ചെയ്തു
രാജ്യത്ത് ശക്തമായ പൊതുജനാരോഗ്യ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഈ മഹാമാരി അവസരമൊരുക്കിയെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646483

സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഉപരാഷ്ട്രപതി ഐഐടികളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു
ഇന്ത്യന്‍ കര്‍ഷകരും ഗ്രാമീണരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ഐഐടിയോട് ആഹ്വാനം ചെയ്ത ശ്രീ നായിഡു കൃഷി ഉല്‍പാദന വര്‍ദ്ധന മാത്രമല്ല, പോഷകവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ഭക്ഷ്യ ഉല്‍പാദനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646439


ഗോത്ര ആരോഗ്യ - പോഷകാഹാര പോര്‍ട്ടല്‍ ആയ 'സ്വാസ്ഥ്യ'ക്ക് തുടക്കം; നാഷണല്‍ ഓവര്‍സീസ് പോര്‍ട്ടലും നാഷണല്‍ ട്രൈബല്‍ ഫെലോഷിപ്പ് പോര്‍ട്ടലും ആരംഭിച്ചു
പ്രാമാണിക അറിവുകള്‍, വൈദഗ്ദ്ധ്യം, അനുഭവങ്ങള്‍ എന്നിവ കൈമാറ്റം ചെയ്യാനും 'സ്വാസ്ഥ്യ' സഹായിക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646484

കോവിഡ് വിപത്ത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'കരുതല്‍, പ്രതിബദ്ധത, ആത്മവിശ്വാസം' എന്നിവയുടെ വ്യക്തമായ കാലഘട്ടം സൃഷ്ടിച്ചതായും ഇത് ആഗോള മനുഷ്യരാശിക്ക്  തന്നെ ഉദാഹരണമാണെന്നും കേന്ദ്രമന്ത്രി ശ്രീ മുക്താര്‍ അബ്ബാസ് നഖ്‌വി
കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ  ആഭിമുഖ്യത്തില്‍, ഹോളി ഫാമിലി ആശുപത്രിക്ക് നല്‍കിയ ആധുനിക ആരോഗ്യ സംവിധാനങ്ങളോടുകൂടിയ മൊബൈല്‍ ക്ലിനിക്കിന്റെ  ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646452

***
 


(Release ID: 1646618)