ആഭ്യന്തരകാര്യ മന്ത്രാലയം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾക്ക്  926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി

Posted On: 14 AUG 2020 1:41PM by PIB Thiruvananthpuram
 
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾക്ക്  926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ധീരതയ്ക്കുള്ള പോലീസ് മെഡലിന്   215 ഉദ്യോഗസ്ഥരാണ്  അർഹരായത് . വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 80 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ 631 പേർക്കുമാണ് ലഭിച്ചത്.
 
സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചവരിൽ 6 പേർ മലയാളികളാണ്. ധീരതയ്ക്കുള്ള 215 അവാർഡുകളിൽ 129 എണ്ണവും ജമ്മുകാശ്മീർ മേഖലയിൽ  ധീര സേവനം കാഴ്ച വെച്ച പോലീസ് ഉദ്യോഗസ്ഥർക്കാണ്. നക്സൽ ബാധിത  മേഖലകളിൽ പ്രവർത്തിച്ച 29 പേരും  വടക്കുകിഴക്കൻ മേഖലയിലെ ധീര സേവനത്തിന്  എട്ടു പേരും  ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. സി ആർ പി എഫിൽ നിന്ന് 55, ജമ്മുകാശ്മീർ പോലീസിൽ നിന്ന് 81,  ഉത്തർപ്രദേശിൽ നിന്ന് 23,  ഡൽഹി പോലീസിൽ നിന്ന് 16, മഹാരാഷ്ട്രയിൽ നിന്ന് 14, ജാർഖണ്ഡിൽ നിന്ന് 12 ഉം പേർ  ധീരത  മെഡലിന് അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ശേഷിക്കുന്നവർ മറ്റ് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ  പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സായുധ സേനയിലെ  ഉദ്യോഗസ്ഥരുമാണ്.
 
മെഡൽ ലഭിച്ചവരുടെ പട്ടികക്കായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക
https://www.mha.gov.in/sites/default/files/GALLANTRYANDSERVICEMEDAL_2020.PDF
 
****


(Release ID: 1645801) Visitor Counter : 24