PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ 


   

തീയതി: 11.08.2020

Posted On: 11 AUG 2020 6:28PM by PIB Thiruvananthpuram

 

ഇതുവരെ: 

·    രാജ്യത്ത് രോഗമുക്തര്‍ 16 ലക്ഷത്തോളം; മുക്തി നിരക്ക് 70 ശതമാനത്തോടടുക്കുന്നു
·    മരണ നിരക്ക് 2 ശതമാനത്തിനും താഴെ
·    ആകെ രോഗബാധിതരില്‍ ചികിത്സയിലുള്ളത് 28.21% മാത്രം (6,39,929).
·    നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും, പകര്‍ച്ചവ്യാധി നേരിടുന്നതിനുള്ളപദ്ധതികള്‍ ആസൂത്രണം ചെയ്യാനും മുഖ്യമന്ത്രിമാരുമായി സംവദിച്ച് പ്രധാനമന്ത്രി

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

16 ലക്ഷം രോഗമുക്തരുമായി ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക്; മരണ നിരക്ക് 2 ശതമാനത്തിലും താഴെകഴിഞ്ഞ 24 മണിക്കൂറില്‍ 47,746 പേര്‍ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 15,83,489 ആയി. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1645048

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി: ചികിത്സയിലുള്ള 80 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍നിന്നാണ്. അതിനാല്‍ അവിടങ്ങളില്‍ വൈറസിനെ പരാജയപ്പെടുത്താനായാല്‍ രാജ്യത്തിനാകെ വിജയം വരിക്കാനാകുമെന്നും പ്രധാനമന്ത്രി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1645086

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണരൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1645041


മധ്യപ്രദേശിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ഡോ. ഹര്‍ഷ് വര്‍ധന്‍ ഡിജിറ്റല്‍ ആശയവിനിമയം നടത്തി: ആരോഗ്യമേഖലയില്‍ 2023ഓടെ മധ്യപ്രദേശിനെ 'ആത്മനിര്‍ഭര്‍' ആക്കുന്നതിനുള്ള കര്‍മ്മപദ്ധതി അവതരിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644887

പാസഞ്ചര്‍ - സബര്‍ബന്‍ തീവണ്ടി സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം: എന്നാല്‍ നിലവില്‍ സേവനം നടത്തുന്ന 230 സ്‌പെഷല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം തുടരും. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1645093

ഉപരാഷ്ട്രപതി ശ്രീ എം.  വെങ്കയ്യ നായിഡു,  ഓഫീസില്‍ മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ 'കണക്റ്റിംഗ്,  കമ്മ്യൂണിക്കേറ്റിംഗ്,  ചേഞ്ചിങ്' എന്ന ഇ - പുസ്തകം കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്തു:ഉപരാഷ്ട്രപതിയുടെ ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രകള്‍,  വിവിധ പരിപാടികള്‍ എന്നിവയെ വാക്കുകളിലും  ചിത്രങ്ങളിലും വിവരിക്കുന്ന പുസ്തകത്തിന് 250ഓളം പേജുകളുണ്ട്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1645050

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഒഎഫ്ബികളുടെയും ആധുനികവല്‍ക്കരണ/നവീകരണ സൗകര്യങ്ങള്‍ക്കും അടിസ്ഥാനസൗകര്യവികസനത്തിനും തുടക്കം കുറിച്ച് രക്ഷാമന്ത്രി: രക്ഷാമന്ത്രാലയത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് വാരാഘോഷം തുടരുന്നു 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644892

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലാ ആശുപത്രിയില്‍ മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ പിഎഫ്‌സി ഒപ്പുവച്ചു: പദ്ധതി നടപ്പാക്കുന്നതിന് പിഎഫ്സി 94 ലക്ഷം രൂപയുടെ ധനസഹായം നല്‍കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644827

കോവിഡ് 19 പ്രതിസന്ധിയില്‍ ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകള്‍ ഉയര്‍ന്നുവന്നു: ശാസ്ത്ര സാങ്കേതിക സെക്രട്ടറി: ഭാവികാലം ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സംയോജനത്തിന്റേതാണെന്നും കോവിഡ്-19 വൈറസിന്റെ വരവ് രാജ്യത്തെ ആ മാറ്റത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസര്‍ അശുതോഷ് ശര്‍മ 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1645083

 

***



(Release ID: 1645146) Visitor Counter : 164