ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പരിശോധനയിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു, ഇത് വരെ ചെയ്തത് 2 കോടിയിലേറെ ടെസ്റ്റുകൾ

Posted On: 03 AUG 2020 2:13PM by PIB Thiruvananthpuram



ന്യൂഡൽഹിഓഗസ്റ്റ് 03, 2020

കോവിഡ് പരിശോധനയിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടുഇത് വരെ 2,02,02,858 സാമ്പിളുകൾ പരിശോധിച്ചു .

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,81,027 സാംപിളുകള്‍ കോവിഡ് രോഗനിര്ണ്ണയത്തിനായി പരിശോധിച്ചതോടെ ദശലക്ഷത്തിലെ പരിശോധന (ടെസ്റ്റ് പെര്‍ മില്യണ്‍-ടി പി എം ) 14640 ആയി വര്ദ്ധിച്ചു.  ദശലക്ഷത്തിലെ പരിശോധന തുടർച്ചയായി ഉയർന്നു നില്കുന്നത് രാജ്യത്തെ വർധിച്ചു വരുന്ന പരിശോധനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദശലക്ഷത്തിലെ പരിശോധന ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

രാജ്യത്തെ കോവിഡ് പരിശോധന ശൃംഖലയും ശക്തി പ്രാപിക്കുന്നുഗവണ്മെന്റ് മേഖലയില്‍ 914 ലാബുകളും സ്വകാര്യ മേഖലയില്‍ 434 ലാബുകളും അടക്കം 1348 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് നിലവിലുള്ളത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾമാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്‍ ബന്ധപ്പെടുകമറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുകഅല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുകകോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍  ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf



(Release ID: 1643174) Visitor Counter : 209