PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 02.08.2020

Posted On: 02 AUG 2020 6:29PM by PIB Thiruvananthpuram

 

ഇതുവരെ: 

  •  കോവിഡ്19 മുക്തരുടെ  എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന-51, 255 പേർ രോഗ  മുക്തരായി.
  • ആകെ രോഗ മുക്തരുടെ  എണ്ണം 11.5  ലക്ഷത്തോളം
  • രോഗമുക്തി നിരക്ക് 65.44%ആയി ഉയർന്നു.
  •  മരണനിരക്ക് തുടർച്ചയായി കുറഞ്ഞു 2.13% ആയി.
  • ആകെ രോഗികളുടെ എണ്ണതിന്റെ 32.43% പേർ മാത്രം ചികിത്സയിൽ.
  • സാർസ് കോവ്‌ 2 വൈറസിന്റെ ജനിതക സീക്വൻസിങ്  വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തര്‍; സുഖംപ്രാപിച്ചത് 51,255 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 51,225 കോവിഡ് 19 രോഗികള്‍ സുഖംപ്രാപിച്ചു. രാജ്യത്തെ കോവിഡ് മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രോഗമുക്തരുടെ എണ്ണം ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയതാണ്. ഇതോടെ രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1642995

സാർസ് കോവ്‌ 2 വൈറസിന്റെ ജനിതക സീക്വൻസിങ് വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ:  പാൻ ഇന്ത്യ സാർസ് കോവ്‌ 2 ജീനോം സീക്വൻസിങ് വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധനൻ ഇന്നലെ അറിയിച്ചു. ബയോടെക്നോളജി വകുപ്പിന്റെ കോവിഡ് -19 പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിലയിരുത്തി.കോവിഡ് 19 ഗവേഷണ പ്രവർത്തനങ്ങൾക്കായി ബയോടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചു സ്ഥാപനങ്ങളുടെ ശൃംഖല രൂപീകരിച്ചതായി മന്ത്രി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1642869

 

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ 2020ന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു: രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കു പല പരിഹാരങ്ങള്‍ തേടി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതോടൊപ്പം അത് ഡാറ്റ, ഡിജിറ്റൈസേഷന്‍, ഹൈ-ടെക് ഭാവി എന്നിവയെ സംബന്ധിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വേഗതയേറിയ 21ാം നൂറ്റാണ്ടില്‍ ഫലപ്രദമായ പ്രവര്‍ത്തനത്തിലേക്ക് ഇന്ത്യ വേഗം മാറേണ്ടതുണ്ടെന്ന് അംഗീകരിച്ച അദ്ദേഹം, രാജ്യത്ത് നൂതനാശയം, ഗവേഷണം, രൂപകല്‍പന, വികസനം, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ സാഹചര്യം ഒരുക്കിവരികയാണെന്നു വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1642938

 

കോവിഡ് 19 വ്യാപനം മുൻകൂട്ടി കണക്കാക്കുന്നതിനുള്ള മാതൃകാ പദ്ധതി ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസേർച്ചിലെ  ശാസ്ത്രജ്ഞർ വികസിപ്പിച്ചു: വരും ദിവസങ്ങളിലെ കോവിഡ് -19 വ്യാപനം മുൻകൂട്ടി കണക്കാക്കുന്നത്  രോഗപ്രതിരോധ നടപടികൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതിനു അധികൃതരെ സഹായിക്കുo.ഇതിനായുള്ള  പ്രത്യേക പദ്ധതി കേന്ദ്ര  ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിസ്  ശാസ്ത്രജ്ഞർ വികസിപ്പിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1642992

 

അഗർബത്തി നിർമ്മാണത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ പുതിയ പദ്ധതി: അഗർബത്തി നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഖാദി &വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മുന്നോട്ട് വച്ച പ്രത്യേക പദ്ധതിക്ക് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643012

ചരിത്രത്തിലാദ്യമായി വെര്‍ച്വല്‍ വിരമിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച് റെയില്‍വേ മന്ത്രാലയം: റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ വിരമിക്കല്‍ ചടങ്ങ് നടത്തി. 2020 ജൂലൈ 31നു വിരമിച്ച എല്ലാ സോണുകളിലേയും ഡിവിഷനുകളിലേയും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണു വെര്‍ച്ച്വല്‍ വിരമിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. വിരമിക്കുന്ന 2320 ജീവനക്കാരുമായി റെയില്‍വേ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ആശയവിനിമയം നടത്തുകയും അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1642999

 

***


(Release ID: 1643092) Visitor Counter : 300